അപൂര്‍വങ്ങളില്‍ അപൂര്‍വമായ നടപടിയുമായി സൈന്യം; മൂന്ന് സേനാമേധാവിമാരും സംയുക്ത സൈനിക മേധാവിയും മാധ്യമങ്ങളെ കാണും

 


ന്യൂഡെല്‍ഹി: (www.kvartha.com 01.05.2020) അപൂര്‍വങ്ങളില്‍ അപൂര്‍വമായ നടപടിയുമായി സൈന്യം. മൂന്ന് സേനാമേധാവിമാരും സംയുക്ത സൈനിക മേധാവിയും അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും. വൈകുന്നേരം ആറ് മണിക്ക് സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കര-നാവിക-വ്യോമസേനാ മേധാവിമാരും കൂടി മാധ്യമങ്ങളെ കാണും എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ തലവനായ ബിപിന്‍ റാവത്ത് ഇതാദ്യമായാണ് സേനാമേധാവിമാര്‍ക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്.

കൊവിഡ് വ്യാപനം മൂലം രാജ്യം സാമ്പത്തിക സാമൂഹികവുമായ പലതരം പ്രതിസന്ധികള്‍ നേരിടുന്നതിനിടെയാണ് സേനാമേധാവിമാരുടെ സംയുക്തവാര്‍ത്താസമ്മേളനം വരുന്നത്. രാജ്യം അതിസാധാരണ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഘട്ടത്തില്‍ ചട്ടക്കൂടുകള്‍ക്കപ്പുറം നിന്നു കൊണ്ട് സേവനം നല്‍കാന്‍ സൈന്യം സന്നദ്ധമാണെന്ന് കഴിഞ്ഞ ആഴ്ച ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ നടപടിയുമായി സൈന്യം; മൂന്ന് സേനാമേധാവിമാരും സംയുക്ത സൈനിക മേധാവിയും മാധ്യമങ്ങളെ കാണും

അതീവ ജാഗ്രതയോടെയും ക്ഷമയോടേയും നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് സൈന്യം കൊവിഡ് ഭീഷണിയെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ കര, നാവിക, വ്യോമ വിഭാഗങ്ങളിലെല്ലാം കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വളരെ പരിമിതമായ തോതില്‍ മാത്രമാണ് കൊവിഡ് വ്യാപനമുണ്ടായത്. ഡെല്‍ഹിയിലെ സിആര്‍പിഎഫ് ക്യാംപിലും മുംബൈയിലെ നാവികസേനാ ആസ്ഥാനത്തുമാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Keywords:  Chief Of Defence Staff, 3 Service Chiefs to brief media at 6 pm, New Delhi, News, Press meet, Lockdown, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia