Chief Justice | 4 ഹൈകോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) നാല് ഹൈകോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ഇതില്‍ രണ്ടുപേര്‍ ഏതാനും ദിവസങ്ങള്‍ക്കകം വിരമിക്കാന്‍ പോകുന്നതായും റിപോര്‍ടുണ്ട്.

ഗുജറാത് ഹൈകോടതിയിലേക്ക് ജസ്റ്റിസ് സോണിയ ഗിരിധര്‍ ഗൊകാനി, ത്രിപുര ഹൈകോടതിയിലേക്ക് ജസ്റ്റിസ് ജസ്വന്ത് സിംഗ്, ഗോഹട്ടി ഹൈകോടതിയിലേക്ക് ജസ്റ്റിസ് സന്ദീപ് മേത്ത, ജമ്മുകാശ്മീര്‍ ഹൈകോടതിയിലേക്ക് ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ് എന്നിവരെയാണ് നിയമിച്ചത്. 

Chief Justice | 4 ഹൈകോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി


പാട്‌ന ഹൈകോടതി ചീഫ് ജസ്റ്റിസായി കേരള ഹൈകോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ നിയമിക്കാനുള്ള ശുപാര്‍ശയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിനോദ് ചന്ദ്രനെ ഗോഹട്ടി ചീഫ് ജസ്റ്റിസ് ആക്കാനുള്ള തീരുമാനം തിരുത്തിയാണ് പാട്‌ന ഹൈകോടതിയിലേക്ക് ശുപാര്‍ശ നല്‍കിയത്.

Keywords: Chief Justices appointed to four High Courts; two set to retire in few days, New Delhi, News, Chief Justice, President, High Court, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia