Supreme Court | സുപ്രീംകോടതി കാണണമെന്ന് മക്കള്‍ ആഗ്രഹം പറഞ്ഞു; കൊണ്ടുവന്ന് കാണിച്ചുകൊടുത്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
Jan 6, 2023, 17:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) വെള്ളിയാഴ്ച സുപ്രീം കോടതിക്ക് രണ്ട് അതിഥികള്‍ ഉണ്ടായിരുന്നു. അവര്‍ ഇരുവരും മുതിര്‍ന്ന ജഡ്ജിമാരുടെയും അഭിഭാഷകരുടെയും മനം കവരുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പെണ്‍മക്കളാണ് ആ അതിഥികള്‍. തന്റെ രണ്ട് ദത്തുപുത്രികളുമായി രാവിലെ തന്നെ ചന്ദ്രചൂഡ് കോടതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പത്തുമണിയോടെ പബ്ലിക് ഗാലറിയില്‍നിന്നു മക്കളെ കോടതി മുറിയിലേക്കു കൊണ്ടുവന്നു.
ഭിന്നശേഷിക്കാരായ മഹി (16), പ്രിയങ്ക (20) എന്നിവരെ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതിമുറി കാണിച്ചുകൊടുത്തു. തുടര്‍ന്ന് കോടതി നടപടികളും വിശദീകരിച്ചു. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഇരിപ്പിടങ്ങളും കാണിച്ചു. ചേംബറില്‍ കൊണ്ടുപോയി തന്റെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളും പറഞ്ഞു കൊടുത്തു.
സുപ്രീംകോടതി കാണണമെന്നു മക്കള്‍ ആവശ്യപ്പെട്ടതോടെയാണ് അവരെ ചന്ദ്രചൂഡ് കൊണ്ടുവന്നതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. ഇന്‍ഡ്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് നവംബര്‍ ഒമ്പതിന് ആണു ചുമതലയേറ്റത്. 2024 നവംബര്‍ 10 വരെ കാലാവധിയുണ്ട്. ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ്.
Keywords: Chief Justice Of India Brings Daughters To Work, Explains His Job, New Delhi, News, Supreme Court of India, Daughter, Chief Justice, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

