Farewell | നാളെ മുതല്‍ തനിക്ക് നീതി നല്‍കാന്‍ സാധിക്കില്ല; പടിയിറങ്ങുന്നത് സംതൃപ്തനായെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

 
Chief Justice D.Y. Chandrachud Retires with Satisfaction

Photo Credit: Facebook / Dhananjaya Yashwant Chandrachud

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു തീര്‍ഥാടകനോട് സമാനമാണ് ഒരു ജഡ്ജിയുടെ കരിയറെന്നും ചീഫ് ജസ്റ്റിസ്
● സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണ് ഓരോ ദിവസവും കോടതിയില്‍ വരുന്നത്
● ഞങ്ങള്‍ ചെയ്യുന്ന ജോലിക്ക് കേസുകള്‍ ഉണ്ടാക്കാനോ തകര്‍ക്കാനോ കഴിയും
● കോടതിയില്‍ ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ദയവായി എന്നോട് ക്ഷമിക്കൂ
● എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ 

ന്യൂഡെല്‍ഹി: (KVARTHA) താന്‍ പടിയിറങ്ങുന്നത് സംതൃപ്തനായെന്ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
നാളെ മുതല്‍ തനിക്ക് നീതി നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലെ തന്റെ അവസാന പ്രവൃത്തി ദിനത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രചൂഡ്. ഒരു തീര്‍ഥാടകനോട് സമാനമാണ് ഒരു ജഡ്ജിയുടെ കരിയറെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

Aster mims 04/11/2022

ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍: 

സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണ് ഓരോ ദിവസവും കോടതിയില്‍ വരുന്നത്. ഞങ്ങള്‍ ചെയ്യുന്ന ജോലിക്ക് കേസുകള്‍ ഉണ്ടാക്കാനോ തകര്‍ക്കാനോ കഴിയും. കോടതിയില്‍ ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ദയവായി എന്നോട് ക്ഷമിക്കൂ. എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ എന്നും ഒരു ജൈന വാചകം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. 
ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കഴിവുള്ള കൈകളില്‍ ബെഞ്ച് വിട്ടുനല്‍കുന്നതില്‍ തനിക്ക് ആശ്വാസമുണ്ടെന്നും ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

 ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബര്‍ 10നാണ് വിരമിക്കുന്നതെങ്കിലും വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. 2022 നവംബര്‍ ഒമ്പതിനാണ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാര്‍ച്ച് 29 മുതല്‍ ബോംബെ ഹൈകോടതിയില്‍ ജഡ്ജിയായിരുന്നു. അതിനു മുന്‍പ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായും സേവനം അനുഷ്ടിച്ചിരുന്നു.

ഡെല്‍ഹി സ്വദേശിയായ ജസ്റ്റിസ് സഞ്ജീവ് ഖന്ന, 1983 ല്‍ ഡെല്‍ഹി തീസ് ഹസാരി കോടതിയില്‍ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഡെല്‍ഹി ഹൈകോടതിയിലും ട്രൈബ്യൂണലുകളിലും പ്രവര്‍ത്തിച്ചു. ആദായ നികുതി വകുപ്പിന്റെയും ഡെല്‍ഹി സര്‍ക്കാരിന്റെയും സ്റ്റാന്‍ഡിങ് കൗണ്‍സലായിരുന്നു. 2005 ല്‍ ഡെല്‍ഹി ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയും പിന്നീടു സ്ഥിരം ജഡ്ജിയുമായി. ഡെല്‍ഹി ജുഡീഷ്യല്‍ അക്കാദമിയുടെയും ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ സെന്ററിന്റെയും ചുമതല വഹിച്ചു. 2019 ല്‍ സുപ്രീം കോടതി ജഡ്ജിയായി.

#DYChandrachud #SupremeCourt #IndianJudiciary #JusticeKhanna #ChiefJustice #Retirement

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia