ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍, രാസവളങ്ങള്‍ എന്നിവയുടെ വിലവര്‍ധന ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നു ധനമന്ത്രി പി. ചിദംബരം. ഡീസല്‍, മണ്ണെണ്ണ, പാചകവാതകം, എന്നിവയുടെ വില നിയന്ത്രണം സര്‍ക്കാരിന്റെ കൈയില്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു.
ജൂലൈയിലെ നാണ്യപ്പെരുപ്പ നിരക്ക് 6.87 ശതമാനമാണ്. നാണ്യപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. പണത്തിന്റെ വാങ്ങല്‍ ശേഷി കൂടുമ്പോഴും പ്രതിശീര്‍ഷ വരുമാനത്തില്‍ അതിവേഗത്തിലുളള വളര്‍ച്ചയാണു ഉണ്ടായിട്ടുളളതെന്നും ചിദംബരം പറഞ്ഞു.
നേരത്തേ, പെട്രോള്‍, ഡീസല്‍ വില സെപ്റ്റംബറില്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ വിശദീകരണം.
SUMMARY: Finance minister P. Chidambaram on Thursday ruled out a hike in fuel or fertilizer prices for now.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
