ചിദംബരം വീണ്ടും ധനമന്ത്രി, ആഭ്യന്തരം ഷിന്‍ഡെയ്‌ക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചിദംബരം വീണ്ടും ധനമന്ത്രി, ആഭ്യന്തരം ഷിന്‍ഡെയ്‌ക്ക്
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രിയായി പി ചിദംബരത്തെ വീണ്ടും നിയമിച്ചു. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ചിദംബരം വീണ്ടും ധനമന്ത്രിയായത്. ഇതോടെ ചിദംബരം വഹിച്ചിരുന്ന ആഭ്യന്തരവകുപ്പിന്റെ ചുമതല സുഷീല്‍ കുമാര്‍ ഷിന്‍ഡെയ്‌ക്ക് നല്‍കി.

ഷിന്‍ഡെ വഹിച്ചിരുന്ന ഊര്‍ജ വകുപ്പിന്റെ അധിക ചുമതല വീരപ്പ മൊയ്‌ലിക്ക് നല്കി. പ്രണബ് മുഖര്‍ജി രാജിവച്ചതിനെ തുടര്‍ന്ന് ധനകാര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വഹിച്ച് വരികയായിരുന്നു.

മൂന്നര വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് 66കാരനായ ചിദംബരം ധനമന്ത്രിയായി തിരിച്ചെത്തുന്നത്. 2008ലെ മുംബയ് ഭീകരാക്രമണത്തെ തുടര്‍ന്ന് ശിവ്‌രാജ് പാട്ടീല്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ചിദംബരം ആഭ്യന്തര മന്ത്രിയായത്.

English Summery
Chidambaram back as finance minister, Shinde gets home
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia