ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ജവാന്മാരുള്‍പെടെ 13 മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റായ്പൂര്‍:  (www.kvartha.com 12.04.2014)  ഛത്തീസ്ഗഡില്‍  രണ്ടിടങ്ങളിലായുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ആറ് ജവാന്മാരും ആറ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.  നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ജഗദല്‍പൂരിലും ബീജാപൂരിലുമാണ് ആക്രമണം ഉണ്ടായത്.

ബീജാപൂരില്‍ ജവാന്മാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ബസ്  ജമൂയിയിലെ ഭീംബന്ധ് വനമേഖലയിലെ  സേവാ ബാബാ ക്ഷേത്രത്തിനടുത്തുള്ള പാലത്തിന് സമീപം തടഞ്ഞു വെച്ച് നക്‌സലുകള്‍ കുഴിബോംബെറിഞ്ഞ് തകര്‍ക്കുകയായിരുന്നു.

ജവാന്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ആകെ 12 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. കേതുല്‍നാറിലെ പോളിംഗ് ബൂത്തിലേക്ക് പോവുകയായിരുന്ന ബസാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ജവാന്മാരുള്‍പെടെ 13 മരണംജഗദല്‍പൂരില്‍ ഗവ. ആംബുലന്‍സിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് സി ആര്‍ പി എഫ് ജവാന്‍മാരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ആകെ ഒന്‍പത് പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. സുക്കുമയിലെ ദര്‍ഭഗട്ടിലാണ് സംഭവം.

വെള്ളിയാഴ്ച ബിജാപൂരിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സുരക്ഷാ ഭടന്മാര്‍ക്ക് പരിക്കേറ്റിരുന്നു.
പതിവായി  മാവോയിസ്റ്റ്, നക്‌സല്‍ ആക്രമണങ്ങള്‍  ഉണ്ടാകാറുള്ള സ്ഥലമാണ് ബിജാപൂര്‍. വ്യാഴാഴ്ച ബീഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വഴിതര്‍ക്കം: സഹോദരങ്ങള്‍ അമ്മാവനെ വെട്ടിപ്പരിക്കേല്‍പിച്ചു

Keywords:  Chhattisgarh: Naxals strike again, twin attack claims 13 lives, Killed, Election, Military, Injured, Bomb Blast, National.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script