SWISS-TOWER 24/07/2023

Arrested | 'പിറന്നാള്‍ പാര്‍ടിക്കിടെയുണ്ടായ തര്‍ക്കം; 24 കാരനെ ടെറസില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി'; 8പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

റായ്പുര്‍: (www.kvartha.com) പിറന്നാള്‍ പാര്‍ടിക്കിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് പൊലീസ്. 

ഛത്തീസ്ഗഢിലെ ചമ്പ ജില്ലയിലെ ജാഞ്ച്ഗിറില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. 24-കാരനായ കമലേശ്വര്‍ ദേവാംഗന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Aster mims 04/11/2022

Arrested | 'പിറന്നാള്‍ പാര്‍ടിക്കിടെയുണ്ടായ തര്‍ക്കം; 24 കാരനെ ടെറസില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി'; 8പേര്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സുഹൃത്ത് ബിന്നി ദേവാംഗന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു കമേലശ്വര്‍ ഉള്‍പെടെയുള്ളവര്‍. സംഘത്തില്‍ യുവതികളുമുണ്ടായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെയാണ് കിരണ്‍ സാരഥി, മനീഷ് സാരഥി എന്നീ യുവാക്കളെ ഇവര്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇവര്‍ ആരാണെന്ന് സംഘത്തിലുള്ളവര്‍ക്ക് അറിയില്ലായിരുന്നു.

ക്ഷണിക്കാതെ എത്തിയ യുവാക്കള്‍ യുവതികളെ ശല്യം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് കമലേശ്വര്‍ ഇതിനെ ചോദ്യം ചെയ്തത്. ഇതോടെ തര്‍ക്കവും അടിപിടിയുമുണ്ടായി. തുടര്‍ന്ന് തങ്ങളുടെ മറ്റ് സുഹൃത്തുക്കളെ കിരണും മനീഷും സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ആറ് യുവാക്കളാണ് സ്ഥലത്ത് എത്തിയത്.

തുടര്‍ന്ന് എട്ടംഗ സംഘം പാര്‍ടിയില്‍ പങ്കെടുത്ത മറ്റ് യുവാക്കളെ ആക്രമിക്കാനും തുടങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കമലേശ്വറിനെ ഇവര്‍ ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍തന്നെ ബിലാസ്പുറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കൊലപാതകക്കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Keywords: Chhattisgarh: Man Dies After Being Thrown From Roof By Gatecrashers At B'day Party, Birthday Celebration, News, Police, Arrested, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia