ഏഴ് മണിക്കൂറിനുള്ളില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍; അന്വേഷണം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സര്‍കാര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റായ്പുര്‍: (www.kvartha.com 04.09.2021) ഏഴ് മണിക്കൂറിനുള്ളില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സര്‍കാര്‍. ഛത്തീസ്ഗഢിലെ സര്‍ഗുജ ജില്ലയില്‍ നടന്ന സര്‍കാര്‍ വന്ധ്യംകരണ ക്യാമ്പിലെ ക്രമക്കേടുകളെ കുറിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Aster mims 04/11/2022

ഏഴ് മണിക്കൂറിനുള്ളില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍; അന്വേഷണം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സര്‍കാര്‍

ക്യാമ്പിനെ സംബന്ധിച്ച പരാതികളെ തുടര്‍ന്ന്, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപല്‍ സെക്രടെറി ഡോ. അലോക് ശുക്ല പറഞ്ഞു.

ക്യാമ്പില്‍ ഒരു സര്‍കാര്‍ സര്‍ജന്‍ 101 ശസ്ത്രക്രിയകള്‍ നടത്തി. ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകള്‍ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നാണ് റിപോര്‍ട്. എന്നിരുന്നാലും, സര്‍കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഒരു ശസ്ത്രക്രിയാ വിദഗ്ധന് ഒരു ദിവസം പരമാവധി 30 ശസ്ത്രക്രിയകളാണ് നടത്താന്‍ കഴിയാവുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡോ. ശുക്ല പറഞ്ഞു.

തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സര്‍ഗുജ ജില്ലയിലെ മെയിന്‍പാറ്റ് ബ്ലോകിലെ നര്‍മദാപൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഓഗസ്റ്റ് 27 നാണ് വന്ധ്യംകരണ ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ ക്രമക്കേടുകള്‍ നടന്നതായി പ്രാദേശിക മാധ്യമങ്ങളാണ് റിപോര്‍ട് ചെയ്തത്. ഇതേത്തുടര്‍ന്ന് വകുപ്പ് നടപടിയെടുക്കുകയും സര്‍ജനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോടിസ് നല്‍കുകയും ചെയ്തിരുന്നു.

ശസ്ത്രക്രിയ നടത്തിയ ഡോ. ജിബ്നസ് എക്ക എന്ന സര്‍ജികെല്‍ സ്പെഷ്യലിസ്റ്റിന് സര്‍ഗുജ ചീഫ് മെഡികെല്‍ ആന്‍ഡ ഹെല്‍ത് ഓഫിസര്‍ പിഎസ് സിസോദിയ കാരണം കാണിക്കല്‍ നോടിസ് നല്‍കി. എന്നാല്‍, ശസ്ത്രക്രിയയ്ക്കായി ധാരാളം സ്ത്രീകള്‍ എത്തിയിരുന്നുവെന്നും അവര്‍ ശസ്ത്രക്രിയ നടത്താന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും ഡോക്ടര്‍ അവകാശപ്പെട്ടു. ദൂരഗ്രാമങ്ങളില്‍ നിന്ന് വന്നവരായിരുന്നതിനാല്‍ അവര്‍ക്ക് പതിവായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ ചെയ്യാന്‍ തയാറായതെന്നും അദ്ദേഹം പറഞ്ഞതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

Keywords:  Chhattisgarh govt orders probe after surgeon operates on 101 women in 7 hours at sterilisation camp, News, Doctor, Treatment, Hospital, Women, Allegation, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia