75-ാം സ്വാതന്ത്ര്യദിനത്തില്‍ ഛത്തീസ്ഗഡില്‍ 4 ജില്ലകളും 18 താലൂകുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

 



റായ്പുര്‍: (www.kvartha.com 15.08.2021) ഛത്തീസ്ഗഡില്‍ പുതിയ ജില്ലകളും താലൂകു
കളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. 75-ാം സ്വാതന്ത്ര്യദിനത്തില്‍ നാലു പുതിയ ജില്ലകളും 18 താലൂകുകളുമാണ് പ്രഖ്യാപിച്ചത്. മൊഹ്‌ല മന്‍പുര്‍, സാരന്‍ഗഡ് -ബിലായ്ഗഡ്, ശക്തി, മനേന്ദ്രഗഡ് എന്നിവയാണ് പുതിയ ജില്ലകള്‍. ഇതോടെ ഛത്തീസ്ഗഡിലെ ജില്ലകളുടെ എണ്ണം 32 ആയി.   

75-ാം സ്വാതന്ത്ര്യദിനത്തില്‍ ഛത്തീസ്ഗഡില്‍ 4 ജില്ലകളും 18 താലൂകുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി


75-ാം സ്വാതന്ത്ര്യദിനത്തില്‍ റായ്പുരിലെ പൊലീസ് പരേഡ് ഗ്രൗന്‍ഡില്‍
ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനത്തിലെ ആഘോഷം നിരവധി പോരാളികളെയും രക്തസാക്ഷികളെയും അവരുടെ ധീരതയെയും ഓര്‍മിപ്പിക്കുന്നുവെന്നും അവര്‍ കാരണത്താലാണ് ഇന്ന് നാം സ്വതന്ത്രമായി ശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Keywords:  News, National, CM, Independence-Day-2021, Chhattisgarh CM announces 4 new districts, 18 tehsils on Independence Day Celebrations
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia