SWISS-TOWER 24/07/2023

Chhattisgarh Govt. | ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; വിഷയങ്ങളിൽ വസ്തുതകളില്ലെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റായ്പൂർ: (www.kvartha.com) ഛത്തീസ്ഗഢിലെ ഭൂപേഷ് ഭാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സംസ്ഥാന നിയമസഭയിൽ 13 മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ പുലർച്ചെ ഒരു മണിയോടെ അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 71 അംഗങ്ങളും ബിജെപിക്ക് 13 എംഎൽഎമാരുമാണ് ഉള്ളത്.

Chhattisgarh Govt. | ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; വിഷയങ്ങളിൽ വസ്തുതകളില്ലെന്ന് മുഖ്യമന്ത്രി

വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച ചർച്ചയിൽ അഴിമതിയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ആരോപിച്ച് സർക്കാരിനെതിരെ ബിജെപി 109 പോയിന്റുകളുടെ 'കുറ്റപത്രം' അവതരിപ്പിച്ചു. കാര്യമായ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടെന്നും കുറ്റപത്രത്തിൽ വസ്തുതകൾ ഇല്ലെന്നും പറഞ്ഞാണ് ഭരണപക്ഷം പ്രമേയം തള്ളിയത്.

പ്രതിപക്ഷത്തിന്റെ പ്രമേയത്തിൽ കഴമ്പില്ലെന്ന് ചർച്ചകളോട് പ്രതികരിക്കവേ മുഖ്യമന്ത്രി ഭാഗേൽ വ്യക്തമാക്കി. ജനാധിപത്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് വിശ്വാസം പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ടെന്നും അതേസമയം ഭരണകക്ഷികൾക്ക് തങ്ങളുടെ കാര്യങ്ങൾ ഉയർത്തിക്കാട്ടാനുള്ള അവസരം ഉണ്ടെന്നും ഭാഗേൽ പറഞ്ഞു.

പ്രതിപക്ഷം 109 പരാമർശങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഒന്നിലും വസ്തുതകൾ ഇല്ല. അഞ്ചുവർഷം മുൻപ് സിങ് ദിയോ അവിശ്വാസപ്രമേയം കൊണ്ട് വന്നപ്പോൾ അതിൽ വസ്തുതകൾ ഉണ്ടായിരുന്നു. ബിജെപിക്ക് വസ്തുതകൾ പ്രകടിപ്പിക്കാനുള്ള ആളില്ല. അവർ അവകാശപ്പെടുന്നത് പോലെ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായ ബിജെപിക്ക് കുറ്റപത്രത്തിൽ വസ്തുതകൾ പ്രകടിപ്പിക്കാനുള്ള ആളുകൾ പോലും ഇല്ലെന്നും ഭാഗേൽ കൂട്ടിച്ചേർത്തു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് രാജ്യതാൽപ്പര്യത്തിന് നിരക്കാത്ത വലിയ അധികാരങ്ങൾ നൽകിയിട്ടുണ്ടെന്നും ഭാഗേൽ കേന്ദ്രത്തെ വിമർശിച്ചു . ജിഎസ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ ഇഡിക്ക് അധികാരം നൽകാനുള്ള നീക്കത്തെ ഞാൻ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ജനാധിപത്യത്തിന്റെ കൊലപാതകി ആയി കോൺഗ്രസ്‌ മാറിയതുകൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് ബിജെപി എംഎൽഎ ബ്രിജ് മോഹൻ അഗർവാൾ പറഞ്ഞു. ബ്രിട്ടീഷുകാരുടേതിനേക്കാൾ കൂടുതലാണ് യുവാക്കളോട് ഭാഗേൽ സർക്കാർ നടത്തുന്ന അതിക്രമങ്ങളെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ ഛത്തീസ്ഗഡ് യൂണിറ്റിന്റെ തലവനായി മോഹൻ മർകമിനെ നീക്കം ചെയ്തതും മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്തിയതും മന്ത്രി പ്രേംസായ് സിംഗ് ടെകമിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതും ബ്രിജ് മോഹൻ പരാമർശിച്ചു.

Keywords: News, National, Raipur, Chhattisgarh, Congress, BJP, Chief Minister, Survives, Bhupesh Baghel, Politics, Chhattisgarh: Bhupesh Baghel-led government survives no-trust motion.


< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia