Voting | ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ്: രേഖപ്പെടുത്തിയത് 60.92% വോടിംഗ്

 


ADVERTISEMENT

ഛത്തീസ്ഗഡ്: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോടെടുപ്പ് അവസാനിച്ചു. മൂന്നുമണിവരെ രേഖപ്പെടുത്തിയത് 60.92% വോടിംഗ്. ഭരണകക്ഷിയായ കോണ്‍ഗ്രസും എതിരാളികളായ ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ആദിവാസി സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ഛത്തീസ് ഗഡില്‍ ആകെ 90 നിയമസഭാ സീറ്റുകളാണുള്ളത്, അതില്‍ 20 സീറ്റുകളില്‍ ആദ്യഘട്ടത്തില്‍ വോടെടുപ്പ് നടക്കുന്നു.

Voting | ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ്:  രേഖപ്പെടുത്തിയത് 60.92% വോടിംഗ്

ബാക്കി 70 സീറ്റുകളിലേക്ക് നവംബര്‍ 17 ന് വോടെടുപ്പ് നടക്കും. ചൊവ്വാഴ്ച വോടെടുപ്പ് നടക്കുന്നത് 20 സീറ്റുകളിലാണ്. കവര്‍ധ, ഖൈരഗഡ്, ഡോംഗര്‍ഗഡ്, രാജ്‌നന്ദ്ഗാവ്, ഡോംഗര്‍ഗാവ്, ഖുജ്ജി, മൊഹ്ല-മന്‍പൂര്‍, അന്തഗഡ്, ഭാനുപ്രതാപൂര്‍, കാങ്കര്‍, കേശ്കല്‍, കൊണ്ടഗാവ്, നാരായണ്‍പൂര്‍, ബസ്തര്‍, ജഗദല്‍പൂര്‍, ചിത്രകോട്ട്, ദന്തേവാഡ, ബിജാപൂര്‍, കോന്ത എന്നിവയാണ് മണ്ഡലങ്ങള്‍.

ഇതില്‍ കൊണ്ടഗാവ്, നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കോന്ത എന്നീ മണ്ഡലങ്ങലിലെ വോടെടുപ്പ് ആണ് മൂന്ന് മണിക്ക് പൂര്‍ത്തിയായത്. മൊഹ്ല-മന്‍പൂര്‍- 73 ശതമാനം, അന്തഗഡ്- 65.67 %, ഭാനുപ്രതാപൂര്‍ -61.83 %, കാങ്കര്‍- 68 %, കേശ്കല്‍ -60.11 %, കൊണ്ടഗാവ് -69.03 %, നാരായണ്‍പൂര്‍ - 53.55 %, ദന്തേവാഡ -51.9 %, ബിജാപൂര്‍- 30 %, കോന്ത - 50.12 % എന്നിങ്ങനെയാണ് പോളിങ് ശതമാനം.

ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ മിന്‍പയ്ക്കും ദുലെഡ് ഗ്രാമങ്ങള്‍ക്കും ഇടയിലുള്ള വനത്തില്‍ നക്‌സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ചൊവ്വാഴ്ച നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. സിആര്‍പിഎഫിന്റെ എലൈറ്റ് യൂനിറ്റായ കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട് ആക്ഷന്‍ (കോബ്രാ) 206-ാം ബറ്റാലിയന്റെ ഒരു സംഘം വോടെടുപ്പ് സമയത്ത് സുരക്ഷ ഉറപ്പാക്കാന്‍ പട്രോളിംഗിന് പോകുമ്പോഴാണ് ചിന്തഗുഫ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉച്ചയ്ക്ക് 2.20 മണിയോടെ ഏറ്റുമുട്ടല്‍ നടന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഛത്തീസ്ഗഢിലെ നക്‌സല്‍ ബാധിത പ്രദേശമായ കവര്‍ധയിലാണ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് വോട് രേഖപ്പെടുത്തിയത്. ഭൂപേഷ് സര്‍കാരിന്റെ അഞ്ചുവര്‍ഷത്തെ അഴിമതി, കപട വാഗ്ദാനങ്ങള്‍, വികസനം പിന്നോട്ടടിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് വോട് രേഖപ്പെടുത്തിയ ശേഷം സിംഗ് പറഞ്ഞു.

Keywords:  Chhattisgarh Assembly Elections: 60.92% voter turnout recorded till 3 pm, Chhattisgarh, News, Politics, Assembly Election, Voters, Injured, Jawan, Police Station, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia