Manoj Singh Mandavi | ഛത്തീസ്ഗഡ് നിയമസഭാ ഡെപ്യൂടി സ്പീകറും പ്രമുഖ കോൺഗ്രസ് നേതാവുമായ മനോജ് സിംഗ് മാണ്ഡവി ഹൃദയാഘാതം മൂലം അന്തരിച്ചു
Oct 16, 2022, 11:59 IST
കാങ്കർ: (www.kvartha.com) ഛത്തീസ്ഗഡ് നിയമസഭാ ഡെപ്യൂടി സ്പീകറും ഭരണകക്ഷിയായ കോൺഗ്രസ് എംഎൽഎയുമായ മനോജ് സിംഗ് മാണ്ഡവി (58) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മനോജ് മാണ്ഡവിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ധംതാരി ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
കാങ്കർ ജില്ലയിലെ ഭാനുപ്രതാപുർ മണ്ഡലത്തെ പ്രതിനിധീകരിച്ച മനോജ് മാണ്ഡവി ശനിയാഴ്ച രാത്രി സ്വന്തം ഗ്രാമമായ നതിയ നവാഗാവിലായിരുന്നു. മൂന്ന് തവണ എംഎൽഎയും പാർടിയുടെ ബസ്തർ മേഖലയിലെ പ്രമുഖ ഗോത്രവർഗ മുഖവുമായ മാണ്ഡവി 2000-നും 2003-നും ഇടയിൽ സംസ്ഥാനത്ത് അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർകാരിൽ ആഭ്യന്തര, ജയിൽ വകുപ്പ് സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Keywords: Chhattisgarh Assembly Deputy Speaker Manoj Singh Mandavi Dies Of Heart Attack, National,News,Assembly,MLA,Congress,Top-Headlines,Latest-News,Government, Death,Treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.