ബി ജെ പിക്കാര്‍ക്ക് നിയമസഭയില്‍ പോകാന്‍ ഓട്ടോ റിക്ഷ മതി: ചേതന്‍ ഭഗത്

 


ഡെല്‍ഹി: (www.kvartha.com 10/02/2015) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റുവാങ്ങിയ ബിജെപിക്ക് ട്വിറ്ററിലൂടെ എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ പരിഹാസം. ബിജെപി എംഎല്‍എമാര്‍ക്ക് നിയമസഭയിലേക്ക് പോകാന്‍ ഓട്ടോറിക്ഷ മതിയെന്നാണ് ട്വിറ്ററിലൂടെ ചേതന്‍ പരിഹസിച്ചത്.

തെരഞ്ഞെടുപ്പ് ഫലമറിയുന്ന ചൊവ്വാഴ്ച പലതവണയാണ് ബി ജെ പിക്ക് നേരെ ചേതന്‍ ട്വിറ്ററിലൂടെ പരിഹാസം ചൊരിഞ്ഞത്. ബിജെപിയുടെ ലീഡ്  കുറയുന്നതിനനുസരിച്ചായിരുന്നു ഓരോ ട്വീറ്റും. ഏഴു സീറ്റ് നേടിയപ്പോള്‍ ഇന്നോവ മതി എന്ന് പറഞ്ഞ ചേതന്‍, ലീഡ് ചെയ്ത സീറ്റുകളുടെ എണ്ണം മൂന്നിലേക്ക് പോയപ്പോള്‍ ഇനിയൊരു ഓട്ടോറിക്ഷ മതിയെന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും ബിജെപി ഒരു പഠിക്കുമെന്നും ചേതന്‍ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ആം ആദ്മിക്കെതിരെയും ചേതന്‍ ചെറിയ വിമര്‍ശനം നേരത്തെ നടത്തിയിരുന്നു. ഇതു കൊണ്ടൊന്നും തീര്‍ന്നില്ല ചേതന്റെ പരിഹാസ ട്വീറ്റുകള്‍. 67-3 ല്‍ എത്തിയപ്പോള്‍ ക്രിക്കറ്റ് സ്‌കോറിനോട് ഉപമിച്ചായിരുന്നു മറ്റൊരു പോസ്റ്റ്.

ആം ആദ്മിയുടെ ചില പ്രവര്‍ത്തികളോട് തനിക്ക് താത്പര്യമില്ലായിരുന്നുവെന്ന് പറഞ്ഞ ചേതന്‍ അന്ന് പ്രകടിപ്പിച്ച വിയോജിപ്പുകളോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.  എഎപിയുടെ പ്രകടനം നന്നാവുകയാണെങ്കില്‍ താന്‍ സന്തോഷവാനായിരിക്കുമെന്നും ചേതന്‍ പ്രതികരിച്ചു.

ബി ജെ പിക്കാര്‍ക്ക് നിയമസഭയില്‍ പോകാന്‍ ഓട്ടോ റിക്ഷ മതി: ചേതന്‍ ഭഗത്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Chetan Bhagat, New Delhi, MLA, Election, Twitter, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia