Cheriyan Philip Critisizes | കേരളത്തിലെ തൊഴില്‍ മേഖല കലുഷിതമാക്കിയത് സിപിഎം ഗുണ്ടാപ്പടയായ സിഐടിയുവെന്ന് ചെറിയാന്‍ ഫിലിപ്; ട്രേഡ് യൂണിയന്‍ മുതലാളിമാരെ തൊഴിലാളി വർഗം ബഹിഷ്‌കരിക്കണമെന്നും മെയ് ദിന ആഹ്വാനം

 


തിരുവനന്തപുരം:(www.kvartha.com) കേരളത്തിലെ തൊഴില്‍ മേഖല കലുഷിതമാക്കിയത് സിപിഎം ഗുണ്ടാപ്പടയായ സിഐടിയുവാണെന്ന് ചെറിയാന്‍ ഫിലിപ്പ്. അവരുമായി തോളോടു ചേര്‍ന്ന് സഹകരിക്കുന്നത് ഐഎന്‍ടിയുസിക്ക് വിനാശകരമാണ്. അവരുടെ പാതയില്‍ ഐഎന്‍ടിയുസി ഒരിക്കലും സഞ്ചരിക്കരുത്. സംസ്ഥാനത്തെ ട്രേഡ് യൂണിയന്‍ മുതലാളിത്തം ഒരു സാമൂഹ്യ ശാപമാണ്. തൊഴിലാളികളെ ചൂഷണം ചെയ്ത് ധനാഢ്യന്മാരായി തീര്‍ന്ന ട്രേഡ് യൂണിയന്‍ മുതലാളിമാരെ തൊഴിലാളി വര്‍ഗം ബഹിഷ്‌ക്കരിക്കണം. ഇതിനുള്ള പ്രതിജ്ഞയാണ് മേയ് ദിനത്തില്‍ എടുക്കേണ്ടത്.
               
Cheriyan Philip Critisizes | കേരളത്തിലെ തൊഴില്‍ മേഖല കലുഷിതമാക്കിയത് സിപിഎം ഗുണ്ടാപ്പടയായ സിഐടിയുവെന്ന് ചെറിയാന്‍ ഫിലിപ്; ട്രേഡ് യൂണിയന്‍ മുതലാളിമാരെ തൊഴിലാളി വർഗം ബഹിഷ്‌കരിക്കണമെന്നും മെയ് ദിന ആഹ്വാനം

ട്രേഡ് യൂണിയന്‍ ഭാരവാഹിത്വം ചിലര്‍ക്ക് ദല്ലാള്‍ പണിയോ വകീല്‍ പണിയോ പോലെ ആദായകരമായ തൊഴിലാണ്. മുതലാളിയില്‍ നിന്നും തൊഴിലാളിയില്‍ നിന്നും ഒരേ സമയം പണം പറ്റുന്ന പഴയ ചാപ്പ മൂപ്പന്മാരെ പോലെയാണ് പലരും. പിരിവുകലയില്‍ പ്രാവീണ്യം നേടിയ ഇവര്‍ മുതലാളിമാരെ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് വന്‍ സമ്പാദ്യം നേടിയിട്ടുള്ളത്. തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് വീര്‍ക്കുന്ന കുളയട്ടകളാണ് ട്രേഡ് യൂണിയന്‍ മുതലാളിമാര്‍.

ട്രേഡ് യൂണിയന്‍ ഭീഷണികളെ തുടര്‍ന്നാണ് നിരവധി തൊഴിലുടമകള്‍ തങ്ങളുടെ വ്യവസായങ്ങള്‍ പൂട്ടി കെട്ടി കേരളം വിട്ട് അന്യ സംസ്ഥാനങ്ങളില്‍ കുടിയേറിയത്. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് എത്ര കൊട്ടിഘോഷിച്ചാലും വിദേശ-സ്വദേശ നിക്ഷേപകര്‍ കേരളത്തില്‍ മുതല്‍ മുടക്കാത്തത് ചുവന്ന കൊടിയെ ഭയന്നാണ്. ട്രേഡ് യൂണിയന്‍ ഭീഷണിയെ തുടര്‍ന്ന് കേരളത്തില്‍ പല തൊഴില്‍ സംരംഭകര്‍ക്കും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട്.



കേരളത്തിലെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളിലും മന്ത്രിയുടെയും എംഡിയുടെയും അധികാരം കയ്യാളുന്നത് സി ഐ ടി യുവില്‍ പെട്ട തൊഴിലാളി യൂണിയന്‍ നേതാക്കളാണ്. ഈ ഭരണഘടനാതീത അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ സര്‍കാരിന് കഴിയുന്നില്ല.

ദേശീയമായും പ്രാദേശികമായും ഇടയ്ക്കിടെ നടത്തുന്ന പണിമുടക്കുകള്‍ ഹര്‍ത്താലും ബന്ദുമായി രൂപാന്തരപ്പെടുമ്പോള്‍ ജനജീവിതം സ്തംഭിക്കുന്നു. രാജ്യത്തിനും ജനത്തിനും കോടികളുടെ നഷ്ടം. സംഘടിത ന്യൂന പക്ഷം അസംഘടിത ഭൂരിപക്ഷത്തെ വെല്ലുവിളിക്കുന്ന ദുരവസ്ഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനലിലൂടെ ആരോപിച്ചു.

Keywords:  News, Kerala, Worker, CPM, Thiruvananthapuram, Top-Headlines, Government, National, Cheriyan Philip Critisizes, CITU, Cheriyan Philip Critisizes CITU.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia