Cafe of disabled people | വികലാംഗർ നടത്തുന്ന ചെന്നൈയിലെ '#1 കഫേ'; പ്രകൃതി ഭംഗി ആസ്വദിച്ച് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാം

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) കോട്ടൂർപുരം ബസ് സ്റ്റോപിൽ നിന്ന് അഞ്ച് മിനിറ്റ് നടന്നാൽ, മരങ്ങളുടെ ഇടയിലൂടെ, ഭിന്നശേഷിയുള്ളവർക്കുള്ള വിദ്യാഭ്യസ കേന്ദ്രമായ വിദ്യാ സാഗറിലേക്ക് പോകാം. വഴിയിൽ വികലാംഗർ നടത്തുന്ന ഭക്ഷണശാലയായ നമ്പർ വൺ കഫേ കാണാം. സുഖപ്രദമായ ഒരു കോണിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ, ഫിൽടർ കോഫി കുടിക്കുമ്പോൾ മരക്കൊമ്പുകളിൽ നിന്നുള്ള സൂര്യരശ്മികൾ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ്. 
                  
Cafe of disabled people | വികലാംഗർ നടത്തുന്ന ചെന്നൈയിലെ '#1 കഫേ'; പ്രകൃതി ഭംഗി ആസ്വദിച്ച് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാം

റിസപ്ഷനിൽ റിചാർഡ് ഇമ്മാനുവൽ നിങ്ങളെ സ്വാഗതം ചെയ്യുകയും മെനുവും മാർകറും നൽകുകയും ചെയ്യുന്നു. നിങ്ങൾക്ക് ആവശ്യമുള്ള ഇനങ്ങൾ ടിക് ചെയ്‌ത ശേഷം റിചാർഡിന് അത് കൈമാറാം. നാല് അംഗങ്ങളാണ് ഇവിടെ ജീവനക്കാർ. ഏതാനും മിനിറ്റുകൾക്കുള്ളിൽ രുചികരമായ ലഘുഭക്ഷണവും പാനീയവും തയ്യാറാക്കി സ്നേഹത്തോടെ അവർ നിങ്ങൾക്ക് വിളമ്പുന്നു. വിദ്യാ സാഗറിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ആത്മാവിനെ കഫേ പ്രതിഫലിപ്പിക്കുന്നു, ജീവിതം അസാധ്യമാണെന്ന് തോന്നുമ്പോൾ പുതിയ സാധ്യതകൾ കണ്ടെത്താൻ അവർ പ്രചോദിപ്പിക്കുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അതിന്റെ ഉദ്ഘാടനം നടന്നത്.

വൈകല്യമുള്ള ഓരോ മുതിർന്നവർക്കും തീരുമാനമെടുക്കാനും സ്വതന്ത്രമായി ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശമുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ, വിദ്യാ സാഗർ കഴിഞ്ഞ 36 വർഷമായി ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കുന്നു. '2016-ലെ വികലാംഗരുടെ അവകാശ നിയമത്തിൽ വികലാംഗർക്ക് നാല് ശതമാനം സംവരണം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അത് എല്ലായ്‌പ്പോഴും ലഭ്യമാകുന്നില്ല. നൽകിയിരിക്കുന്ന ജോലികളും തികച്ചും അനുയോജ്യമല്ലായിരിക്കാം അല്ലെങ്കിൽ ആ ജോലി ചെയ്യാൻ വ്യക്തിക്ക് താൽപര്യമില്ലായിരിക്കാം. വികലാംഗരായ മുതിർന്നവരുടെ പ്രവർത്തന ശേഷി കോർപറേറ്റുകൾ ഇതുവരെ മനസിലാക്കുകയോ തിരിച്ചറിയുകയോ ചെയ്തിട്ടില്ല', വിദ്യാ സാഗർ ഡയറക്ടർ രാധാ രമേഷ് പങ്കുവെച്ചു.

ജോലിക്ക് ആവശ്യമായ വൈദഗ്ധ്യ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, നെയ്ത്ത്, കൈകൊണ്ട് നിർമിച്ച പേപർ ഉൽപ്പന്നങ്ങൾ, ത്രെഡ് പെയിന്റിംഗ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിവരുന്നു. ലഘുഭക്ഷണങ്ങൾക്കൊപ്പം ചൂടുള്ള പിസകൾ, സാൻഡ് വിചുകൾ, സമൂസകൾ, ഫ്രഞ്ച് ഫ്രൈകൾ തുടങ്ങിയവയും ഇവിടെ നിന്ന് ആസ്വാദിച്ച് കഴിക്കാം. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെയും ശനിയാഴ്ചകളിൽ വൈകുന്നേരം നാല് മുതൽ ആറ് വരെയും കഫേ തുറന്നിരിക്കും

വിലാസം: വിദ്യാ സാഗർ, 1, രഞ്ജിത് റോഡ്, സൂര്യ നഗർ, കോട്ടൂർപുരം.

Courtesy: Diya Maria George (The New Indian Express)

Keywords: Chennai's '#1 Café' run by disabled people is the perfect place to enjoy food amid nature, National, Chennai, News, Top-Headlines, Latest-News, Food, Handicap.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia