Youth Died | 'ട്രെയിന്‍ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കള്‍ ചേര്‍ന്ന് സീറ്റിനടിയില്‍ കെട്ടിയിട്ടു'; 25 കാരന്‍ ശ്വാസംമുട്ടി മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) യുവാവിനെ ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഛത്തീസ്ഗഡ് സ്വദേശി പ്രകാശ് (25) ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസുകാരനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 
Aster mims 04/11/2022

കൊച്ചുവേളി- ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കള്‍ ചേര്‍ന്ന് സീറ്റിനടിയിലെ കമ്പിയില്‍ കെട്ടിയിട്ടതിനെ തുടര്‍ന്ന് യുവാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 11.30ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

പാറമടയില്‍ ജോലിക്കായി ബന്ധുക്കള്‍ക്കൊപ്പമാണ് പ്രകാശ് ഈറോഡിലെത്തിയത്. എന്നാല്‍, ഇയാള്‍ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണെന്ന് ബോധ്യമായതോടെ കരാറുകാരന്‍ തിരിച്ചയച്ചുവെന്നാണ് വിവരം. യാത്രയ്ക്കിടെ പ്രകാശ് ബഹളം വച്ചതോടെ ഇരുവരും ചേര്‍ന്ന് കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ചു സീറ്റിനടിയിലുള്ള ഇരുമ്പ് ദണ്ഡില്‍ കഴുത്ത് ബലമായി കെട്ടിയിടുകയും കഴുത്തുമുറുകിയതോടെ ശ്വാസംകിട്ടാതെ പ്രകാശ് മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Youth Died | 'ട്രെയിന്‍ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കള്‍ ചേര്‍ന്ന് സീറ്റിനടിയില്‍ കെട്ടിയിട്ടു'; 25 കാരന്‍ ശ്വാസംമുട്ടി മരിച്ചു


Keywords: News, National, National-News, News-Malayalam, Regional-News, Chennai, Youth, Died, Rapthisagar Express, Fellow Passengers, Chennai: Youth tied to the train seat dies of strangulation on Rapthisagar Express.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script