Youth Died | വിവാഹ വിരുന്നിനിടെ തിളച്ച രസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ 21 കാരന്‍ മരിച്ചു; യാത്രയായത് ബിരുദപഠനത്തിനിടെ പാര്‍ട് ടൈമായി കേറ്ററിങ് ജോലിയും ചെയ്തിരുന്ന കോളജ് വിദ്യാര്‍ഥി
May 1, 2023, 08:17 IST
ചെന്നൈ: (www.kvartha.com) വിവാഹ വിരുന്നിനിടെ തിളച്ച രസം നിറച്ച പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ കോളജ് വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. തിരുവള്ളൂര്‍ ജില്ലയിലെ മീഞ്ചൂരിന് അടുത്തുള്ള അത്തിപ്പട്ട് പുതുനഗര്‍ സ്വദേശി സതീഷ് (21) ആണ് മരിച്ചത്. കോരുകുപ്പേട്ടിലെ കോളജില്‍ ബിസിഎയ്ക്ക് പഠിക്കുന്നു.
വേണു- കവിത ദമ്പതികളുടെ മൂത്ത മകനാണ് മരിച്ചത്. മൂന്നാം വര്‍ഷ ബിരുദത്തിന് പഠിക്കുന്നതിനിടെ യുവാവ് കേറ്ററിങ് ജോലിയും പാര്‍ട് ടൈമായി ചെയ്തിരുന്നു. കഴിഞ്ഞ 23നാണ് ദാരുണ അപകടം നടന്നത്.
മീഞ്ചൂരിലെ വിവാഹ മണ്ഡപത്തില്‍ ഭക്ഷണം വിളമ്പാനായി പാത്രങ്ങള്‍ എടുക്കുന്നതിനിടെ അടുപ്പില്‍നിന്ന് വാങ്ങി വച്ചിരുന്ന ചൂടുള്ള രസം നിറച്ച വലിയ പാത്രത്തിനുള്ളിലേക്ക് യുവാവ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റിരുന്ന സതീഷിനെ തുടര്‍ചികിത്സയ്ക്കായി സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ മീഞ്ഞൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, National-News, National, Chennai, Obituary, Youth, College Student, Died, Treatment, Hospital, Chennai-News, Obituary-News, Chennai: Youth dies after falling into hot Rasa.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.