Men arrested | വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാണിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാണിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കോയമ്പേഡിലാണ് സംഭവം നടന്നത്.
                   
Men arrested | വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാണിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; 2 പേര്‍ അറസ്റ്റില്‍

കൂലിപ്പണിക്കാരായ ആര്‍ ഗണേശമൂര്‍ത്തി (28), ബി അരവിന്ദ് (27) എന്നിവരാണ് പിടിയിലായത്.

ഭര്‍ത്താവ് കോയമ്പേട് മൊത്തവ്യാപാര മാര്‍കറ്റില്‍ ജോലിക്ക് പോയതിനാല്‍ ഇരയായ യുവതി വീട്ടില്‍ ഒറ്റയ്ക്ക് ഉറങ്ങുകയായിരുന്നുവിന്ന് പൊലീസ് പറഞ്ഞു. 'വീട്ടിലെ ഗസ്റ്റ് റൂമില്‍ കഴിഞ്ഞിരുന്ന രണ്ട് യുവാക്കള്‍ ഉച്ചകഴിഞ്ഞ് 3:30 ഓടെ അതിക്രമിച്ച് കയറി കത്തി ചൂണ്ടി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു.

സഹായത്തിനായി യുവതി നിലവിളിച്ചതോടെ ഭീഷണിപ്പെടുത്തിയ ശേഷം ഇരുവരും രക്ഷപ്പെട്ടു. യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയും കോയമ്പേട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു', പൊലീസ് പറഞ്ഞു.

തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമവും മറ്റ് വകുപ്പുകളും പ്രകാരം പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡിലാക്കി.

Keywords: Chennai: Two men arrested for attempted assault, National, Chennai, News, Top-Headlines, Latest-News, Arrested, Assault, Woman, Police, Tamilnadu, Complaint.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia