ഒത്തുകളി: എന്‍ ശ്രീനിവാസന്റെ മരുമകനെ ചോദ്യം ചെയ്യും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: ഐ.പി.എല്‍. വാതുവയ്പുമായി ബന്ധപ്പെട്ട അന്വേഷണം ടീം ഉടമകളിലേക്കും നീളുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമകളിലൊരാളും ബി.സി.സി.ഐ. പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരു മെയ്യപ്പനെ പോലീസ് ചോദ്യം ചെയ്യും. വാതുവയ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ വിന്ദു ധാരാസിങിന് മെയ്യപ്പനുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.

മെയ്യപ്പനും വിന്ദുവുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായും പോലീസിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് മുംബൈ പോലീസ് നല്‍കുന്ന സൂചന. വാതുവയ്പ് മാഫിയകളുമായി മെയ്യപ്പന് ബന്ധമുണ്ടോയെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഒത്തുകളി: എന്‍ ശ്രീനിവാസന്റെ മരുമകനെ ചോദ്യം ചെയ്യും

ധോണിയുടെ ഭാര്യ സാക്ഷി ചൈന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരങ്ങള്‍ക്കെല്ലാം ഗാലറിയില്‍ ഉണ്ടാവാറുണ്ട്. വിന്ദു ധാരാസിങ് സാക്ഷിക്കൊപ്പമാണ് ഗാലറിയില്‍ ഇരിക്കാറുളളത്. ഇതോടെയാണ് ധോണിയും സംശയത്തിന്റെ നിഴലില്‍ ആയത്. വിന്ദുവും സാക്ഷിയും അടുത്തടുത്ത സീറ്റുകളിലിരുന്ന് കളി കാണുകയും ആവേശനിമിഷങ്ങളില്‍ ആഹ്ലാദം പങ്കുവെക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് സംശയം ബലപ്പെടുത്തുന്നു.

Keywords:  IPL franchise, Chennai Super King, Vindoo, Spot-fixing scandal,  Mumbai Police, Crime Branch , Chennai IPL owner, Chennai franchis, Bollywood celebrity
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia