ലോക് ഡൗണ്‍ ലംഘിച്ച് അനധികൃതമായി ബാര്‍ബര്‍ ഷോപ്പ് തുറന്നു പ്രവര്‍ത്തിച്ച ഉടമയ്ക്ക് കൊവിഡ് പോസീറ്റീവ്; മുടിവെട്ടാനെത്തിയ നിരവധി പേര് ഭീതിയില്‍
Apr 28, 2020, 16:09 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 28.04.2020) ലോക് ഡൗണ്‍ ലംഘിച്ച് അനധികൃതമായി ബാര്‍ബര്‍ ഷോപ്പ് തുറന്നു പ്രവര്‍ത്തിച്ച ഉടമയ്ക്ക് കൊവിഡ് പോസീറ്റീവ്. ഇതോടെ മുടിവെട്ടാനെത്തിയ നിരവധി പേര് രോഗഭീതിയില്‍. കോയമ്പേടിലാണ് ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ബാര്‍ബര്‍ ഷോപ്പിലെത്തിയ എല്ലാവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗ്രേറ്റര്‍ ചെന്നൈ കോര്പറേഷന്.
ഷോപ്പ് ഉടമ വാല്‍സരവാക്കം മുനിസിപ്പാലിറ്റി പ്രദേശത്താണ് താമസം. ഈ പ്രദേശത്ത് ഇയാളുമായി അടുത്ത് ഇടപഴകിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മുടിവെട്ടാനെത്തിയ 30 പേര് ഇതിനോടകം സ്വമേധയാ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ട്.
വൈറസ് സ്ഥിരീകരിച്ചതോടെ കോയമ്പേട്, വാല്‍സരവാക്കം, നേര്കുന്ദ്രം എന്നീ ഇടങ്ങളില്‍ ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Keywords: News, National, Chennai, Shop Owner, COVID19, Chennai saloon owner who kept shop open illegally tests Covid positive
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.