Actor Held | വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; നടന്‍ ശിയാസ് കരിം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍; ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് വിവരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (KVARTHA) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സിനിമാ, റിയാലിറ്റി ഷോ താരവും എറണാകളും ജില്ലകാരനുമായ ശിയാസ് കരീം (34) പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ശിയാസ് കരീമിനെ പിടികൂടിയത്. വ്യായാമശാലയില്‍ പരിശീലകയായ ഹോസ്ദുര്‍ഗ് താലൂകിലെ തീരദേശ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കാസര്‍കോട് ചന്തേര പൊലീസ് ശിയാസിനെതിരെ കേസെടുത്തത്.

വിദേശത്തുനിന്നെത്തിയ ശിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ചെന്നൈ കസ്റ്റംസ് വിഭാഗം ഇക്കാര്യം ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് സംഘം ചെന്നൈയിലെത്തി ശിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

വിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്.

ശിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്. കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമാണ് ശിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി എറണാകുളത്തെ വ്യായാമശാലയില്‍ ട്രെയിനറായിരുന്നു പരാതിക്കാരി.

നേരത്തെ, താന്‍ ജയിലിലല്ലെന്നും ദുബൈയിലാണെന്നും വ്യക്തമാക്കി ശിയാസ് കരീം ഫേസ്ബുകിലൂടെ രംഗത്തെത്തിയിരുന്നു. 'കുറേ ആളുകള്‍ എന്റെ പേരില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ജയിലിലല്ല. ഞാന്‍ ദുബൈലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്. നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്'- ശിയാസ് കരീം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെതിരെയും വീഡിയോയില്‍ പരാമര്‍ശമുണ്ടായിരുന്നു.

Actor Held | വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; നടന്‍ ശിയാസ് കരിം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍; ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് വിവരം


Keywords: News, National, National-News, Malayalam-News, Police-News, Chennai News, Prominent Actor, Shias Karim, Held, Alleged Assault, Complaint, Airport, Chennai: Prominent Actor Shias Karim Held for Alleged Assault.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia