Arrested | അര്‍ധരാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഭാര്യമാരെ കൈമാറ്റം: ചെന്നൈയില്‍ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്; 'ഇടപാടുകാരെ കണ്ടെത്തിയിരുന്നത് സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്ത്'
Nov 8, 2023, 18:19 IST
ചെന്നൈ: (KVARTHA) പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഭാര്യമാരെ കൈമാറ്റം (വൈഫ് സ്വാപിങ്) ചെയ്ത് പാര്‍ടി നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ് പണൈയൂര്‍ പൊലീസ് പറഞ്ഞു. സെന്തില്‍കുമാര്‍, കുമാര്‍, ചന്ദ്രമോഹന്‍, ശങ്കര്‍, വേല്‍രാജ്, പേരരസന്‍, സെല്‍വന്‍, വെങ്കിടേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ എട്ടുവര്‍ഷമായി ചെന്നൈ, കോയമ്പതൂര്‍, മധുരൈ, സേലം, ഈറോഡ് തുടങ്ങിയ നഗരങ്ങളില്‍ പാര്‍ടി നടത്തിയിരുന്നവരാണ് അറസ്റ്റിലായത്. ഒറ്റക്ക് ജീവിക്കുന്ന പുരുഷന്മാരെയാണ് ഈ എട്ടംഗസംഘം ലക്ഷ്യമിടുന്നത്.
ചില സ്ത്രീകളെ ഇവരുടെ ഭാര്യമാരാണെന്ന് പരിചയപ്പെടുത്തുകയും ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നത്. ഇവരുടെ താവളങ്ങളില്‍ നിന്ന് 30-40 പ്രായമുള്ള നിരവധി സ്ത്രീകളെയും രക്ഷപ്പെടുത്തി. സ്ത്രീകളെല്ലാം വിവാഹിതരാണ്. വലിയ തുക വാഗ്ദാനം ചെയ്താണ് ഇവരെ കെണിയില്‍ വീഴ്ത്തിയത്. ഈ സ്ത്രീകളെയെല്ലാം കുടുംബത്തിനൊപ്പം വിട്ടു.
നിരന്തരം അപരിചിതര്‍ വന്നുപോകുകയും രാത്രിയില്‍ ഉച്ചത്തിലുള്ള പാട്ടുകേള്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തായിരുന്നു ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. 13000 മുതല്‍ 25000 രൂപവരെ സംഘം ഈടാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.