Found Dead | പുതിയതായി നിര്‍മിച്ച വീടിന്റെ പാലുകാച്ചലിന് മുന്നോടിയായി കോഴിയെ കുരുതി കൊടുക്കാനെത്തിയ മന്ത്രവാദി മൂന്നാം നിലയില്‍നിന്ന് വീണുമരിച്ച നിലയില്‍
Oct 28, 2022, 16:37 IST
ചെന്നൈ: (www.kvartha.com) പുതിയതായി നിര്‍മിച്ച വീടിന്റെ പാലുകാച്ചലിന് മുന്നോടിയായി കോഴിയെ കുരുതി കൊടുക്കാനെത്തിയ മന്ത്രവാദിയെ മൂന്നാം നിലയില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. രാജേന്ദ്രന്‍ എന്ന 70 കാരനാണ് മരിച്ചത്. ചെന്നൈക്ക് സമീപത്തെ പല്ലാവരത്തിന് സമീപമാണ് സംഭവം.
വെള്ളിയാഴ്ചയാണ് ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നത്. ചടങ്ങിന് മുമ്പ് വീട്ടില്‍ ചില ചടങ്ങുകള്‍ നടത്താന്‍ വീട്ടുടമയായ ലോകേഷ് ആണ് രാജേന്ദ്രനെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ചെ നാലരയോടെ പൂവന്‍കോഴിയുമായി വീട്ടിലെത്തിയ രാജേന്ദ്രന്‍ മൂന്നാം നിലയിലേക്ക് കോഴിയെ ബലിയര്‍പിക്കാനായി ഒറ്റയ്ക്ക് പോയെന്നും എന്നാല്‍, ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതോടെ ലോകേഷ് അന്വേഷിച്ച് എത്തിയപ്പൊഴാണ് മന്ത്രവാദിയെ താഴെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം.
ലിഫ്റ്റിനായി കുഴിച്ച കുഴിയില്‍ വീണ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ലെന്നും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. കുരുതിക്കായി കൊണ്ടുവന്ന പൂവന്‍ കോഴി രക്ഷപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.