SWISS-TOWER 24/07/2023

Accidental Death | നിര്‍മാണത്തിലിരിക്കുന്ന ഓവുചാലില്‍ വീണ് യുവ മാധ്യമ പ്രവര്‍ത്തകന് ദാരുണാന്ത്യം; ചൂടേറിയ ചര്‍ചകള്‍ക്ക് വഴിമരുന്നിട്ട് സംഭവം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) നിര്‍മാണത്തിലിരിക്കുന്ന ഓവുചാലില്‍ വീണ് ചെന്നൈയില്‍ യുവ മാധ്യമ പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെന്നൈയിലെ ഒരു ചാനലില്‍ ജോലി ചെയ്യുന്ന തെങ്കാശി സ്വദേശി മുത്തുകൃഷ്ണന്‍ എന്ന 25 കാരനാണ് ജാഫര്‍ഖാന്‍ പേടിലെ നിര്‍മാണത്തിലിരിക്കുന്ന ഓവുചാലില്‍ അബദ്ധത്തില്‍ വീണ് മരിച്ചത്. 
Aster mims 04/11/2022

അഴുക്കുചാലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി റോഡുകള്‍ കുഴിച്ചിട്ടിരിക്കുന്നത് പൊതുജനങ്ങള്‍ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് നഗരവാസികള്‍ പരാതിപ്പെടുന്നതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്.

യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോട്ടിലൂടെ ചാടാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ വഴുതി ഓടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ വിഎച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കുകയും പിന്നീട് റോയപേട്ട സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ ചികിത്സയ്ക്കിടെ ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

മഴക്കാലത്തിനു മുന്നോടിയായുള്ള ഓവുചാലുകളുടെ പ്രവൃത്തി നഗരത്തിന്റെ പല ഭാഗങ്ങളിലും പുരോഗമിക്കുകയാണ്. നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായെന്നും ബാക്കിയുള്ളവ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു. പൂര്‍ത്തിയാകാത്തതും തുറന്നതുമായ ഓടകള്‍ കാരണം നഗരത്തില്‍ സമീപകാലത്ത് നിരവധി അപകടങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. നഗരത്തിലുടനീളം 100 ലധികം അപൂര്‍ണമായ അഴുക്കു ചാലുകള്‍ ഉണ്ട്.

മാധ്യ പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന്, ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ സെന്ററിംഗ് ഷീറ്റുകള്‍ ഉപയോഗിച്ച് പൂര്‍ത്തിയാകാത്ത അഴുക്കു ചാലുകള്‍ അടയ്ക്കുമെന്നും അത്തരം റീചുകളില്‍ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അപകടങ്ങള്‍ തടയാന്‍ ഓടകള്‍ക്ക് ഇരട്ട ബാരികേഡുകള്‍ സ്ഥാപിക്കുമെന്നും ഹൈവേ വിഭാഗം അറിയിച്ചു.

സംഭവം വിവാദമായതോടെ ജിസിസിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ ഇതുപോലെ പലയിടത്തും മഴവെള്ളം ഒഴുക്കിവിടുന്ന ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ സംരക്ഷണമില്ലാതെ ജനങ്ങള്‍ ഉപയോഗിക്കുന്ന പ്രധാന റോഡുകള്‍ കുഴികളായി മാറിയിരിക്കുകയാണെന്ന് ഭാരതീയ ജനതാ പാര്‍ടി (BJP) സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പറഞ്ഞു. 

മുത്തുകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കഴകം (MDMK) നേതാവ് എംപി വൈകോ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


Accidental Death | നിര്‍മാണത്തിലിരിക്കുന്ന ഓവുചാലില്‍ വീണ്  യുവ മാധ്യമ പ്രവര്‍ത്തകന് ദാരുണാന്ത്യം; ചൂടേറിയ ചര്‍ചകള്‍ക്ക് വഴിമരുന്നിട്ട് സംഭവം

Keywords: Chennai journo dies after falling into unfinished stormwater drain; incident sparks heated debate, Chennai, News, Accidental Death, Media, Complaint, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia