Expensive Gifts | കാറും ബൈകും അടക്കം 1.2 കോടിയുടെ സമ്മാനം; തൊഴിലാളികളെ അമ്പരപ്പിച്ച് മുതലാളി

 


ADVERTISEMENT


ചെന്നൈ: (www.kvartha.com) ദീപാവലി ഉത്സവത്തിന് മുന്നോടിയായി വില കൂടിയ സമ്മാനങ്ങള്‍ നല്‍കി തൊഴിലാളികളെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു വ്യവസായി. ചെന്നൈയിലെ ചലനി ജ്വലറി ഉടമയായ ജയന്തി ലാല്‍ ചായന്തിയാണ് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി തന്റെ തൊഴിലാളികളെ ആനന്ദക്കണ്ണീരിലാക്കിയത്. 
Aster_MIMS

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജ്വലറി ഉടമ 1.2 കോടി രൂപ വില വരുന്ന 10 കാറുകളും 20 ബൈകുകളും സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി നല്‍കി. അപ്രതീക്ഷിത സമ്മാനത്തെ തുടര്‍ന്ന് ചലനി ജ്വല്ലറിയിലെ ജീവനക്കാരില്‍ ചിലര്‍ന്ന് അമ്പരന്ന് കരയുകയും സന്തോഷാശ്രുക്കള്‍ പൊഴിക്കുകയും ചെയ്തതായി എഎന്‍ഐ റിപോര്‍ട് ചെയ്യുന്നു. ഹോണ്ടയുടെ ബൈകും സ്‌കൂടറുകളും മാരുതി സുസുകി കാറുകളുമാണ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. 

Expensive Gifts | കാറും ബൈകും അടക്കം 1.2 കോടിയുടെ സമ്മാനം; തൊഴിലാളികളെ അമ്പരപ്പിച്ച് മുതലാളി


'ഞങ്ങളുടെ ഓര്‍ഗനൈസേഷനില്‍ ഞങ്ങള്‍ക്ക് ഒരു പ്രത്യേക ഡിഎന്‍എ ഉണ്ട്. ഒരു ഉപഭോക്താവോ ജീവനക്കാരനോ ഞങ്ങളെ സന്ദര്‍ശിക്കുമ്പോഴെല്ലാം, അവര്‍ അത് നിരുപാധികം അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു'- ചലാനി ജ്വലറി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'അവര്‍ വെറും ജോലിക്കാരല്ല, എന്റെ കുടുംബമാണ്. അതിനാല്‍, അവര്‍ക്ക് അത്തരം സര്‍പ്രൈസുകള്‍ നല്‍കി അവരെ എന്റെ കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇതിന് ശേഷം ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ സന്തോഷിക്കുന്നു. ഓരോ ഉടമയും അവരുടെ ജീവനക്കാരെയും സഹപ്രവര്‍ത്തകരെയും സമ്മാനങ്ങള്‍ നല്‍കി ബഹുമാനിക്കണം..' ജയന്തി ലാല്‍ വ്യക്തമാക്കുന്നു. 

Keywords:  News,National,India,chennai,Local-News,Festival, Chennai jewellery store owner gifts cars, bikes to staff
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia