Arrested | കളിത്തോക്കുമായി ട്രെയിന്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതി; തമിഴ്നാട്ടില്‍ 4 മലയാളി യുവാക്കള്‍ റെയില്‍വേ പൊലീസിന്റെ പിടിയില്‍
Oct 4, 2023, 16:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (KVARTHA) കളിത്തോക്കുമായി ട്രെയിനില്‍ കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നാലു മലയാളി യുവാക്കള്‍ പൊലീസ് പിടിയില്‍. പാലക്കാട് തിരുച്ചെണ്ടൂര് പാസന്ജര് ട്രെയിനിലാണ് സംഭവം. ബുധനാഴ്ച (04.10.2023) ഉച്ചയോടെ കൊടൈകനാല്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: മലപ്പുറം സ്വദേശി അമീന് ശെരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റസീഖ് (24), പാലക്കാട് സ്വദേശി ജപല്‍ ശാ (18), കാസര്‍കോട് സ്വദേശി മുഹമ്മദ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കയ്യിലുണ്ടായിരുന്ന കളിത്തോക്കെടുത്ത് ഇതില്‍ ബുളറ്റ് നിറയ്ക്കുന്നതുപോലെ കാണിച്ചു. ഇതു കണ്ടതോടെ ട്രെയിനിലെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയും റെയില്‍വേ കണ്ട്രോള് റൂമില്‍ വിവരം അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് കൊടൈകനാല്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ 20 ആര്‍പിഎഫ് സംഘം ട്രെയിന്‍ വളയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇതോടെ യുവാക്കള്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. ഇവരെ റെയില്‍വേ പൊലീസ് ചോദ്യം ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.