Suicide Permission | 'സ്വത്ത് സ്വന്തമാക്കാനായി മകന്‍ മര്‍ദിക്കുന്നു, ഭീഷണിയും പീഡനവും താങ്ങാന്‍ വയ്യ'; ആത്മഹത്യ ചെയ്യാന്‍ ആര്‍ഡിഒയുടെ അനുവാദം തേടി വയോധിക ദമ്പതികള്‍

 


ചെന്നൈ: (www.kvartha.com) ആത്മഹത്യ ചെയ്യാന്‍ ആര്‍ഡിഒയുടെ അനുവാദം തേടി വയോധിക ദമ്പതികള്‍. തഞ്ചാവൂര്‍ ജില്ലയിലെ കല്ലപ്പെരമ്പൂര്‍ സേതി വിലേജിലെ മേലേത്തെരുവിലെ ചന്ദ്രശേഖരന്‍ (61), ഭാര്യ മേരി ലളിത (51) എന്നിവരാണ് തഞ്ചാവൂര്‍ ആര്‍ഡിഒയ്ക്ക് മുന്നില്‍ അപേക്ഷയുമായി എത്തിയത്. 

മകന്റെയും മരുമകളുടെയും പീഡനം സഹിക്കാനാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യയ്‌ക്കൊരുങ്ങുന്നതെന്നാണ് ഇവരുടെ പരാതി. ഗതാഗത വകുപ്പില്‍ നിന്നു വിരമിച്ച ചന്ദ്രശേഖരനും ലളിതയ്ക്കും ഒരു മകനും വിധവയായ മകളും ആണ് ഉള്ളത്. പക്ഷാഘാതം പിടിപെട്ട ചന്ദ്രശേഖരന്റെ പെന്‍ഷന്‍ തുക കൊണ്ടാണ് ദമ്പതികളും ഇവരുടെ വിധവയായ മകളും മകളുടെ കുട്ടിയുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. എന്നാല്‍ സ്വത്ത് സ്വന്തമാക്കാനായി മകന്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതായാണ് പരാതി. 

കഴിഞ്ഞ ഫെബ്രുവരിയില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടിനു പുറത്താക്കിയ മകനും മരുമകളും, സ്വത്തു വിട്ടുകൊടുത്തില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മരുമകളുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കള്ളക്കേസ് രെജിസ്റ്റര്‍ ചെയ്യുമെന്നും ഭീഷണിയുണ്ട്. 

Suicide Permission | 'സ്വത്ത് സ്വന്തമാക്കാനായി മകന്‍ മര്‍ദിക്കുന്നു, ഭീഷണിയും പീഡനവും താങ്ങാന്‍ വയ്യ'; ആത്മഹത്യ ചെയ്യാന്‍ ആര്‍ഡിഒയുടെ അനുവാദം തേടി വയോധിക ദമ്പതികള്‍


മകനും മരുമകളും ചേര്‍ന്ന് കൈവശപ്പെടുത്തിയ ആഭരണങ്ങളും വീടിന്റെ രേഖകളും അടക്കമുള്ളവ തിരികെ കിട്ടാന്‍ മുഖ്യമന്ത്രിക്കുള്‍പെടെ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യാന്‍ അനുമതി തേടിയതെന്ന് ദമ്പതികള്‍ പറയുന്നു. 

Keywords:  News, National, National-News, Chennai-News, Complaint, Local News, Couple, CM, Suicide, Attack, Assaulted, Chennai: Elderly couple petitioned the Kotatchiar for permission to commit suicide.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia