Protest | ഫ്‌ലാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചു; താമസക്കാര്‍ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണയുമായി നടി ഷക്കീല

 




ചെന്നൈ: (www.kvartha.com) കുടിവെള്ള പ്രശ്‌നത്തില്‍ പ്രതിഷേധസമരവുമായി നടി ഷക്കീല. ഫ്‌ലാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെതിരെ താമസക്കാര്‍ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണയുമായാണ് നടിയും രംഗത്തെത്തിയത്. ചൂളൈമേട്ടിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സമരം നടക്കുന്നത്.

40 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കുടിവെള്ളം വിച്ഛേദിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കള്‍ക്ക് വേണ്ടിയുള്ള പണം അടയ്ക്കാത്തിന്റെ പേരിലാണ് കുടിവെള്ളം വിച്ഛേദിച്ചതെന്നാണ് റിപോര്‍ടുകള്‍. 

പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഐക്യദാര്‍ഢ്യവുമായി ഷക്കീല സ്ഥലത്തെത്തിയത്. പണത്തിന്റെ പേരില്‍ കുടിവെള്ളം നിഷേധിക്കരുത്. കുട്ടികളടക്കം താമസിക്കുന്നവരോട് അനീതി കാണിക്കരുത്. കുടിവെള്ള കണക്ഷന്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ഷക്കീല അധികൃതരോട് ആവശ്യപ്പെട്ടു.

Protest | ഫ്‌ലാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചു; താമസക്കാര്‍ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണയുമായി നടി ഷക്കീല


സമരത്തില്‍ ഇടപ്പെട്ട താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്. നിലവില്‍ സിനിമയില്‍ സജീവമല്ലാത്ത ഷക്കീല, ഒരു യുട്യൂബ് ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നിരവധി സാമൂഹികവിഷയങ്ങളിലും ഇടപെടുന്ന വ്യക്തി കൂടിയാണ് ഷക്കീല.

Keywords:  News, National, India, Chennai, Actress, Protest, Drinking Water, Chennai: Actress Shakeela protest for flat owners in drinking water issue.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia