Vijayakanth | തൊണ്ണൂറുകളിലെ സൂപര്‍താരം നടന്‍ വിജയകാന്ത് അന്തരിച്ചു
Dec 28, 2023, 10:11 IST
ചെന്നൈ: (KVARTHA) നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറേക്കാലമായി വിജയകാന്ത് ചികിത്സയിലായിരുന്നു. ഇടയ്ക്ക് ആരോഗ്യനില വഷളായിരുന്നു. എന്നാല്‍ പിന്നീട് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങി.
അടുത്തിടെയാണ് വിജയകാന്തിനെ കോവിഡ് ബാധിതനായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അദ്ദേഹത്തെ ബുധനാഴ്ച (27.12.2023) രാത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് ബാധിതനായ വിവരം അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച (26.12.2023) രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അനാരോഗ്യത്തെത്തുടര്‍ന്ന് നവംബര്‍ 18-ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതോടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു. ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്ചമുമ്പ് ചെന്നൈയില്‍ നടന്ന ഡിഎംഡികെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ യോഗം ഡിഎംഡികെ ജനറല്‍ സെക്രടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.
തൊണ്ണൂറുകളിലെ തമിഴിലെ സൂപര്‍താരമായിരുന്ന വിജയകാന്ത് ആക്ഷന്‍ സിനിമകളിലെ നായകനായിരുന്നു. വിലനായി തമിഴ് സിനിമയിലേക്ക് വന്ന അദ്ദേഹം പിന്നീട് ആക്ഷന്‍ ഹീറോയായി മാറുകയായിരുന്നു. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 1980 കളില്‍ തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസന്‍, രജനികാന്ത് എന്നിവര്‍ക്ക് ശേഷം ഒരു മുഖ്യധാര നായകനായിരുന്നു വിജയകാന്ത്.
ഒരു ആക്ഷന്‍ നായകന്റെ പരിവേഷമാണ് വിജയകാന്തിന് തമിഴ് ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നത്. താരത്തിന്റെ മിക്ക ചിത്രങ്ങളും തെലുങ്ക്, കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടിട്ടുണ്ട്. അമ്മന്‍ കോവില്‍ കിഴക്കാലേ, വൈദേഹി കാത്തിരുന്താല്‍, ചിന്ന ഗൌണ്ടര്‍, വല്ലരസു ക്യാപ്റ്റന്‍ പ്രഭാകരന്‍ എന്നിവയാണ് വിജയകാന്തിന്റെ ചില ശ്രദ്ധേയ സിനിമകള്‍.
Keywords: News, National, National-News, Obituary, Obituary-News, Actor, DMDK Founder, Captain, Vijayakanth, Passes Away, Chennai News, Hospital, Cinema, Politics, Party, Wife, Social Media, Treatment, Covbid-19, Died, Miot Hospital, Ventilator Support, Chennai: Actor and DMDK founder ‘Captain’ Vijayakanth passes away in Chennai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.