ChatGPT | ചാറ്റ് ജിപിടി നായയുടെ ജീവൻ രക്ഷിച്ചു! 'മൃഗഡോക്ടർക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത പ്രശ്നം കണ്ടുപിടിച്ചത് എഐ ചാറ്റ്ബോട്ട്'

 


ന്യൂഡെൽഹി: (www.kvartha.com) മൃഗഡോക്ടർമാർക്ക് കണ്ടെത്താൻ കഴിയാത്ത രക്തത്തിന്റെ അവസ്ഥ കൃത്യമായി നിർണയിച്ച് കൃത്രിമബുദ്ധി (Artificial intelligence) ചാറ്റ്ബോട്ട് ചാറ്റ് ജിപിടി (ChatGPT) തന്റെ നായയുടെ ജീവൻ രക്ഷിച്ചതായി ഒരു ട്വിറ്റർ ഉപയോക്താവ് അവകാശപ്പെട്ടു. പീക്ക്‌കൂപ്പർ എന്ന ഉപയോക്താവ്, തന്റെ നായ സാസിയിൽ ടിക് ബോൺ രോഗം (Tick-Borne Disease) കണ്ടെത്തിയതായും എന്നാൽ നിർദേശിച്ച ചികിത്സ നൽകിയിട്ടും ലക്ഷണങ്ങൾ വഷളായതായും കുറിച്ചു.

ChatGPT | ചാറ്റ് ജിപിടി നായയുടെ ജീവൻ രക്ഷിച്ചു! 'മൃഗഡോക്ടർക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത പ്രശ്നം കണ്ടുപിടിച്ചത് എഐ ചാറ്റ്ബോട്ട്'

'മൃഗഡോക്ടറുടെ ചികിത്സയിൽ, കടുത്ത വിളർച്ച ഉണ്ടായിരുന്നിട്ടും നായയുടെ അവസ്ഥ താരതമ്യേന മെച്ചപ്പെട്ടു. എന്നിരുന്നാലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം കാര്യങ്ങൾ കൂടുതൽ വഷളായി. മോണകൾ മഞ്ഞനിറമാകുന്നത് ശ്രദ്ധിച്ചു. തുടർന്ന് മൃഗഡോക്ടറെ വീണ്ടും സന്ദർശിച്ചു. രക്തപരിശോധനയിൽ തലേദിവസത്തെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായ വിളർച്ച കണ്ടെത്തി. ഡോക്ടർ കൂടുതൽ പരിശോധനകൾ നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു.

പിന്നീടും അവസ്ഥ മെച്ചപ്പെടാത്തതിനാൽ നായയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി, പക്ഷേ കൂടുതൽ രോഗനിർണയം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. നായയുടെ അവസ്ഥ വഷളായിക്കൊണ്ടിരുന്നു. രോഗമെന്തെന്ന് മൃഗഡോക്ടർക്ക് അറിയില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാൻ അദ്ദേഹം നിർദേശിച്ചു. അത് എനിക്ക് സ്വീകാര്യമായില്ല, അതിനാൽ മറ്റൊരു ക്ലിനിക്കിലേക്ക് പോയി.

അതിനിടയിൽ, ചാറ്റ് ജിപിടിയുടെ സഹായം തേടാൻ തീരുമാനിച്ചു. സാഹചര്യം വിശദമായി വിവരിച്ചു, രക്തപരിശോധനാ ഫലങ്ങൾ അപ്‌ലോഡ് ചെയ്യുകയും രോഗനിർണയം ആവശ്യപ്പെടുകയും ചെയ്തു. എഐ ചാറ്റ്‌ബോട്ട് ഒരു മൃഗഡോക്ടറാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും, നായയ്ക്ക് ഇമ്മ്യൂൺ-ഇമ്യൂൺ ഹീമോലിറ്റിക് അനീമിയയെ (IMHA) ബാധിച്ചതാകാമെന്ന് ചാറ്റ് ബോട്ട് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം അത് സ്ഥിരീകരിച്ച് നായയെ ഉചിതമായി ചികിത്സിക്കാൻ തുടങ്ങി. സാസി ഇപ്പോൾ പൂർണമായും സുഖം പ്രാപിച്ചു', കൂപ്പർ പറഞ്ഞു.

Keywords: New Delhi, National, News, Dog, Blood, Twitter, Disease, Treatment, Doctor, Top-Headlines,  ChatGPT saves life of dog, diagnoses problem that even vet could not identify.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia