Bollywood Couple | മകള്‍ക്കുവേണ്ടി വീണ്ടും ഒന്നിക്കുന്നു; വേര്‍പിരിയാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറി താരദമ്പതികള്‍

 


മുംബൈ: (www.kvartha.com) വേര്‍പിരിയാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറി താരദമ്പതികള്‍. കഴിഞ്ഞ ഏതാനും നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ടെലിവിഷന്‍ താരദമ്പതികളായ ചാരു അസോപയും രാജീവ് സെന്നുമാണ് മകള്‍ക്ക് വേണ്ടി വിവാഹമോചിതരാകാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയത്. ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നും അടുത്തുതന്നെ വിവാഹമോചനം നേടുമെന്നും നേരത്തെ റിപോര്‍ടുകളുണ്ടായിരുന്നു. അതിനിടെയാണ് ദമ്പതികളുടെ പുതിയ തീരുമാനം.

Bollywood Couple | മകള്‍ക്കുവേണ്ടി വീണ്ടും ഒന്നിക്കുന്നു; വേര്‍പിരിയാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറി താരദമ്പതികള്‍

ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിലുണ്ടായ വഴിത്തിരിവിനെ കുറിച്ച് ചാരുവും രാജീവും മനസുതുറന്നത്.

'മറ്റൊരു വീട് കണ്ടെത്തി സാധനങ്ങള്‍ മാറ്റിയിരുന്നു. കുടുംബ കോടതിയില്‍ പോകാന്‍ ദിവസവും തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകള്‍ക്കുവേണ്ടി ഒരു തവണ കൂടി ശ്രമിച്ചുനോക്കാം എന്നു തോന്നി. അങ്ങനെ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു. ഇതിനെ ഒരു അദ്ഭുതം എന്നേ പറയാനാകൂ.' ചാരു അഭിമുഖത്തില്‍ പറയുന്നു.

ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി വാര്‍ത്തകളില്‍ നിറയാനുള്ള ശ്രമമാണ് ഈ വിവാഹമോചനം എന്ന അധിക്ഷേപം ഉയര്‍ന്നിരുന്നു. അതിനും ചാരു മറുപടി നല്‍കുന്നുണ്ട്. ഇത്തരം ആരോപണം ഉന്നയിക്കാന്‍ എളുപ്പമാണെന്നും സങ്കടകരമായ കാര്യത്തിലൂടെ സ്വയം കടന്നുപോകുമ്പോള്‍ മാത്രമേ ഈ അവസ്ഥയുടെ കാഠിന്യം മനസ്സിലാകൂ എന്നുമായിരുന്നു ചാരുവിന്റെ മറുപടി.

2019-ലാണ് ഹിന്ദി പരമ്പരകളിലൂടെ പ്രശസ്തയായ ചാരുവും ഫാഷന്‍ മോഡലും ബോളിവുഡ് താരം സുസ്മിത സെന്നിന്റെ സഹോദരനുമായ രാജീവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനിടയില്‍ ഇരുവര്‍ക്കും ഒരു മകള്‍ ജനിക്കുകയും ചെയ്തു. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ പ്രശ്നങ്ങള്‍ രൂക്ഷമായി. ഇതോടെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.

Keywords: Charu Asopa reacts to people calling her, Rajeev Sen's divorce a publicity stunt: 'Think before saying anything', Mumbai, News, Television, Actress, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia