Ghaziabad case | 'കൂട്ടബലാത്സംഗം ചെയ്‌തെന്ന ആരോപണം വ്യാജം'; കുറ്റാരോപിതനെ കുടുക്കാൻ യുവതി ഗൂഢാലോചന നടത്തിയെന്ന് പൊലീസ്; രാജ്യത്തെ ഞെട്ടിച്ച ഗാസിയാബാദ് പീഡന കേസിൽ പുതിയ വഴിത്തിരിവ്

 



ന്യൂഡെൽഹി: (www.kvartha.com) ഡെൽഹിയിൽ നിന്ന് 40 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാരോപിച്ച് നാല് പേരെ ഗാസിയാബാദ് പൊലീസ് കസ്റ്റഡിയിലെടുത്ത് ദിവസങ്ങൾക്ക് ശേഷം, കേസിൽ പുതിയ വഴിത്തിരിവ്. യുവതിയും കുറ്റാരോപിതനും തമ്മിൽ സ്വത്ത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുവെന്നും ഇയാളെ കുടുക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും യുവതിയുടെ ആരോപണങ്ങൾ തെറ്റാണെന്നും പൊലീസ് പറഞ്ഞു.
                              
Ghaziabad case | 'കൂട്ടബലാത്സംഗം ചെയ്‌തെന്ന ആരോപണം വ്യാജം'; കുറ്റാരോപിതനെ കുടുക്കാൻ യുവതി ഗൂഢാലോചന നടത്തിയെന്ന് പൊലീസ്; രാജ്യത്തെ ഞെട്ടിച്ച ഗാസിയാബാദ് പീഡന കേസിൽ പുതിയ വഴിത്തിരിവ്

ഗൂഢാലോചനയിൽ യുവതിയെ സഹായിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ നടപടിയുണ്ടാകുമെന്നും മീററ്റ് റേഞ്ച് ഐജി പ്രവീൺ കുമാർ അറിയിച്ചു. 'സ്വത്ത് തർക്കത്തിൽ കുറ്റാരോപിതനെ കുടുക്കാൻ ആസാദ് എന്ന വ്യക്തിയുമായി യുവതി കള്ളക്കഥ മെനഞ്ഞു. പ്രധാന സൂത്രധാരൻ ആസാദിനെയും കൂട്ടാളികളായ ഗൗരവ്, അഫ്‌സൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച ആൾടോ കാറും പിടിച്ചെടുത്തിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ 18ന് ഡെൽഹി സ്വദേശിനിയായ യുവതിയെ ഗാസിയാബാദിലെ ആശ്രമം റോഡിന് സമീപം കിടന്ന നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. രണ്ട് ദിവസത്തോളം അഞ്ച് പേർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായി യുവതി മൊഴി നൽകിയിരുന്നു. അതേസമയം യുവതിയെ ചാക്കിൽ പൊതിഞ്ഞ നിലയിലും കൈകളും കാലുകളും കെട്ടി സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് തിരുകിയ നിലയിലും കണ്ടെത്തിയതായി ഡെൽഹി വനിതാ കമീഷൻ മേധാവി സ്വാതി മലിവാൾ ട്വീറ്റ് ചെയ്തിരുന്നു.

'സംഭവത്തെക്കുറിച്ച് യുപി പൊലീസിന് വിവരം ലഭിച്ചപ്പോൾ, യുവതിയെ ആദ്യം ഗാസിയാബാദിലെ സർകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വൈദ്യപരിശോധനയ്ക്ക് അവർ വിസമ്മതിച്ചു. മീററ്റിലെ ആശുപത്രിയിലും വൈദ്യപരിശോധന നടത്താനായില്ല. ഒടുവിൽ യുവതിയെ നിർബന്ധിച്ച് ഡെൽഹിയിലെ ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. അന്വേഷണത്തിൽ യുവതിക്ക് പരിചയമുള്ള ആസാദിന്റെ മൊബൈൽ ഫോൺ സ്വിച് ഓഫ് ആണെന്ന് പൊലീസ് കണ്ടെത്തിയത് ദുരൂഹത വർധിപ്പിച്ചു. കർശനമായി ചോദ്യം ചെയ്തപ്പോൾ, സത്യം വെളിപ്പെടുത്തുകയായിരുന്നു', പൊലീസ് പറഞ്ഞു.

Keywords: Charges in Ghaziabad gang-assault case 'false', woman hatched plot to frame accused, say cops, News,National,New Delhi,Police,Latest-News,Top-Headlines,Case,gang,Assault,Woman.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia