ചരണ്‍ജിത് സിങ് ഛന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഉപമുഖ്യമന്ത്രിമാരായി എസ്എസ് രണ്‍ധാവയും ബ്രം മൊഹീന്ദ്രയും, ചടങ്ങില്‍ അമരിന്ദര്‍ സിങ് വിട്ടുനിന്നു

 



ചണ്ഡീഗഡ്: (www.kvartha.com 20.09.2021) പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ഛന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എസ് എസ് രണ്‍ധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. 

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രടറി ഹരീഷ് റാവത്തും പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുകയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് വിട്ടുനില്‍ക്കുകയും ചെയ്തു. 

ചരണ്‍ജിത് സിങ് ഛന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഉപമുഖ്യമന്ത്രിമാരായി എസ്എസ് രണ്‍ധാവയും ബ്രം മൊഹീന്ദ്രയും, ചടങ്ങില്‍ അമരിന്ദര്‍ സിങ് വിട്ടുനിന്നു


അമരിന്ദറിനെ നീക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രംഗത്തുവന്ന മന്ത്രിസംഘത്തിലെ ഒരാളാണ് ഛന്നി. സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഛന്നി, ദലിത് സിഖ് വിഭാഗത്തില്‍നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ്.  

പഞ്ചാബ് മുഖ്യമന്ത്രിയാക്കാന്‍ ഹൈകമാന്‍ഡിന്റെ വിശ്വസ്തയായ മുന്‍ കേന്ദ്രമന്ത്രി അംബിക സോണിയെ ആദ്യം പരിഗണിച്ചെങ്കിലും മുഖ്യമന്ത്രിയാകാനില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. സുനില്‍ ഝാക്കര്‍, പ്രതാപ്‌സിങ് ബാജ്വ എന്നിവരുടെ പേരുകളും ഉയര്‍ന്നെങ്കിലും പിന്നീട് മന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയെ കേന്ദ്രീകരിച്ചായി ചര്‍ച്ചകള്‍. എന്നാല്‍ പി സി സി പ്രസിഡന്റും അമരിന്ദറിന്റെ എതിരാളിയുമായ നവജ്യോത് സിങ് സിദ്ദുവിന്റെ വിശ്വസ്തനായ ഛന്നിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു. 

തുടര്‍ന്ന് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഛന്നിയെ തെരഞ്ഞെടുത്തതായി നിയമസഭാ കക്ഷിയോഗത്തിനുശേഷം ഹരീഷ് റാവത്ത് അറിയിക്കുകയായിരുന്നു. അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏതാനും മാസം മാത്രമാകും ഛന്നിയുടെ കാലാവധി.

Keywords:  News, National, India, Punjab, Politics, Political party, Congress, Chief Minister, Rahul Gandhi, Trending, Charanjit Singh Channi takes oath as 16th chief minister of Punjab 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia