'ആസാദി' മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹം; നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ്
Jan 23, 2020, 11:04 IST
കാണ്‍പുര്‍: (www.kvartha.com 23.01.2020) പ്രതിഷേധ സമരങ്ങളില്‍ 'ആസാദി' മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നാണ് യോഗിയുടെ ഭീഷണി. കാണ്‍പുരില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിയിലായിരുന്നു യോഗി ഇക്കാര്യം പറഞ്ഞത്.
'ആസാദി' മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് സ്വീകാര്യമല്ല. ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ആരെയും അനുവദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കാനായി ആണുങ്ങള്‍ വീട്ടിനുള്ളില്‍ കിടന്നുറങ്ങി പ്രതിപക്ഷം സ്ത്രീകളെയും കുടുംബാംഗങ്ങളെയും ഉള്‍പ്പടെ റോഡിലേക്ക് തള്ളിവിടുകയാണെന്നും ഇത് വലിയ കുറ്റകൃത്യമാണെന്നും യോഗി പറഞ്ഞു.
സിഎഎയുടെ അര്‍ഥം പോലും അറിയാത്ത സ്ത്രീകളെയാണ് കോണ്‍ഗ്രസും എസ്പിയും ഇടത് പാര്‍ട്ടികളും ചേര്‍ന്ന് തെരുവിലിറക്കുന്നത്. ഇത് അപമാനകരമാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

Keywords: India, National, News, Yogi Adityanath, Protest, Case, Threatened, Chanting ‘Azadi’ Slogan at CAA Protests in UP Will Attract Sedition Charge, Warns CM Adityanath
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.