'കുട്ടികളെപ്പോലെ പെരുമാറാതെ, സ്വയം മാറണം, അല്ലെങ്കില്‍ മാറ്റങ്ങള്‍ സംഭവിക്കും'; ബിജെപിയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

 



ന്യൂഡെല്‍ഹി: (www.kvartha.com 07.12.2021) പാര്‍ലമെന്റ് സമ്മേളനത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരിക്കുന്ന ബി ജെ പി എം പിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സ്വയം മാറൂ, അല്ലെങ്കില്‍ മാറ്റങ്ങളുണ്ടാകും' മോദി പറഞ്ഞു. ബി ജെ പി പാര്‍ലമെന്ററി പാര്‍ടി യോഗത്തിലാണ് മോദി എം പിമാരെ വിമര്‍ശിച്ചത്. 

'ദയവായി കൃത്യമായി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കൂ. ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തുന്നത് നല്ലതല്ല. കുട്ടികളെപ്പോലെ പരിഗണിക്കാനാകില്ല. നിങ്ങള്‍ മാറാന്‍ തയാറായില്ലെങ്കില്‍ അതുമൂലം പല മാറ്റങ്ങളും സംഭവിക്കും' മോദി പറഞ്ഞു.

'കുട്ടികളെപ്പോലെ പെരുമാറാതെ, സ്വയം മാറണം, അല്ലെങ്കില്‍ മാറ്റങ്ങള്‍ സംഭവിക്കും'; ബിജെപിയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി


ബി ജെ പി സര്‍കാരിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. നാഗാലാന്‍ഡില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതുള്‍പെടെ നിരവധി വിഷയങ്ങളില്‍ സര്‍കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. 

12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിലും പ്രതിഷേധം രൂക്ഷമാണ്. ഡിസംബര്‍ 23 വരെയാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനം. എന്നാല്‍ ഇരു സഭകളും പ്രതിപക്ഷ പ്രതിഷേധം മൂലം മൂന്നോട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. 

ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords:  News, National, India, New Delhi, BJP, Politics, PM, Narendra Modi, MPs, 'Change Yourself Or There'll Be Changes,' PM Warns BJP MPs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia