Prakash Raj | ചന്ദ്രയാന്‍ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ കേസ്

 


ബംഗ്ലൂറു: (www.kvartha.com) ചന്ദ്രയാന്‍ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്ത് പൊലീസ്. ഹൈന്ദവ സംഘടനാ നേതാക്കളുടെ പരാതിയിലാണ് കര്‍ണാടകയിലെ ബഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമ പ്ലാറ്റ് ഫോമായ എക്‌സില്‍ കഴിഞ്ഞദിവസം താരമിട്ട പോസ്റ്റാണ് പരാതിക്ക് ഇടയാക്കിയത്. പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

'ബ്രേകിങ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം' എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന കാരികേചര്‍ പ്രകാശ് രാജ് പങ്കുവെച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നടന്‍ ഇന്‍ഡ്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെയാണ് ഇതിലൂടെ പരിഹസിക്കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം.

ചിത്രത്തിലൂടെ താരം ഉദ്ദേശിച്ചത് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ കെ ശിവനെയാണെന്നും അതല്ല, ചെറുപ്പത്തില്‍ ചായ വിറ്റിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണെന്നുമുള്ള ആരോപണവും ഉയര്‍ന്നിരുന്നു. ഇതോടെ വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തി.

ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അമേരികന്‍ ബഹിരാകാശ സഞ്ചാരി നീല്‍ ആംസ്‌ട്രോങ്ങിന്റെ കാലഘട്ടതിലെ തമാശയെ പരാമര്‍ശിച്ചായിരുന്നു ട്വീറ്റ് എന്നായിരുന്നു വിശദീകരണം. വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ വെറുപ്പ് മാത്രമേ കാണൂ, കേരളത്തില്‍ നിന്നുള്ള ചായക്കടക്കാരനെയാണ് ഉദ്ദേശിച്ചതെന്നും താരം പറഞ്ഞിരുന്നു.

Prakash Raj | ചന്ദ്രയാന്‍ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ കേസ്

ട്രോളുകള്‍ ഏത് ചായ വില്പനക്കാരനെയാണ് കണ്ടത്. ഒരു കാര്യം പറഞ്ഞതിലെ തമാശയെന്താണെന്ന് മനസ്സിലാക്കിയില്ലെങ്കില്‍ ആ തമാശ നിങ്ങളെക്കുറിച്ചാണ്. വളരൂ എന്നും പ്രകാശ് രാജ് തന്റെ വിശദീകരണ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  Chandrayaan-3: Police complaint against Prakash Raj in Karnataka for 'mocking' Moon mission, Bengaluru, News, Chandrayaan-3, Police, Complaint , Prakash Raj , Karnataka, Moon Mission, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia