Moon Mission | ചാന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങുന്നത് പൊതുജനങ്ങൾക്ക് തത്സമയം കാണാം; എങ്ങനെ വീക്ഷിക്കാമെന്ന് അറിയാം

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഓഗസ്റ്റ് 23 ബുധനാഴ്ച ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങും. വൈകുന്നേരം 6:04 ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്. നേരത്തെ അവസാന ഡീബൂസ്റ്റിംഗ് ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതിനുശേഷം ചന്ദ്രോപരിതലത്തിൽ നിന്നുള്ള ചന്ദ്രയാൻ -3 ന്റെ ദൂരം വെറും 25 കിലോമീറ്ററായി ചുരുങ്ങി.

Moon Mission | ചാന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങുന്നത് പൊതുജനങ്ങൾക്ക് തത്സമയം കാണാം; എങ്ങനെ വീക്ഷിക്കാമെന്ന് അറിയാം

രാജ്യം മുഴുവൻ വലിയ പ്രതീക്ഷയോടെയാണ് ലാൻഡിങ്ങിനായി കാത്തിരിക്കുന്നത്. ഈ സുപ്രധാന സംഭവത്തിന്റെ തത്സമയ സംപ്രേക്ഷണം കാണാൻ ജനങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. തത്സമയ സംപ്രേക്ഷണം ഓഗസ്റ്റ് 23-ന് ഇന്ത്യൻ സമയം വൈകിട്ട് 05.27ന് ആരംഭിക്കും.

എങ്ങനെ കാണാം

• ഐഎസ്ആർഒ വെബ്സൈറ്റ്: https://isro(dot)gov(dot)in

• ഐഎസ്ആർഒ ഔദ്യോഗിക യുട്യൂബ് ചാനൽ: https://youtube(dot)com/watch?v=DLA_64yz8Ss

• ഐഎസ്ആർഒ ഔദ്യോഗിക ഫേസ്‌ബുക്ക് ചാനൽ: https://facebook(dot)com/ISRO

• ഡിഡി നാഷണൽ ടിവി

Keywords: News, National, New Delhi, Moon Mission, Chandrayaan-3, Propulsion module, ISRO,   Chandrayaan 3 landing attempt on Aug 23 at 6:04pm; where to watch live?
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia