യുപി നിയമസഭാ തിരഞ്ഞെടുപ്പ്: അരയും തലയും മുറുക്കി ചന്ദ്രശേഖര്‍ ആസാദ്; ഗൊരഖ്പൂരില്‍നിന്ന് യോഗിക്കെതിരെ മത്സരിക്കും

 



ലക്‌നൗ: (www.kvartha.com 20.01.2022) ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും. ദളിത് നേതാവും ആസാദ് സമാജ് പാര്‍ടി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദ് ഗൊരഖ്പൂര്‍ മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക.
 
യോഗി ആദിത്യനാഥിന്റെ സുരക്ഷിത മണ്ഡലമാണ് ഗൊരഖ്പൂര്‍. തുടര്‍ച്ചയായി യോഗി ലോക്‌സഭയിലെത്തിയത് ഗൊരഖ്പൂരില്‍ നിന്നായിരുന്നു. യോഗി ആദിത്യനാഥ് അയോധ്യയില്‍നിന്നോ മഥുരയില്‍നിന്നോ മത്സര രംഗത്തിറങ്ങുമെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍, യുപിയിലെ സുരക്ഷിത മണ്ഡലമായ ഗൊരഖ്പൂര്‍ തന്നെ യോഗി തിരഞ്ഞെടുക്കുകയായിരുന്നു. 

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: അരയും തലയും മുറുക്കി ചന്ദ്രശേഖര്‍ ആസാദ്; ഗൊരഖ്പൂരില്‍നിന്ന് യോഗിക്കെതിരെ മത്സരിക്കും


ഏഴ് ഘട്ടങ്ങളായാണ് യുപി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10നാണ് ആദ്യഘട്ടം. മാര്‍ച് ഏഴിന് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച് 10നാണ് വോടെണ്ണല്‍. 

Keywords:  News, National, India, Uttar Pradesh, Election, Assembly Election, Politics, Yogi Adityanath, Chandra Shekhar of Azad Samaj Party to go up against CM Yogi Adityanath in Gorakhpur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia