Road Accident | വീടിന് സമീപം തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കവെ കാറിടിച്ച് യുവതിക്ക് ഗുരുതര പരുക്ക്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; കേസ്
Jan 16, 2023, 15:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചണ്ഡീഗഢ്: (www.kvartha.com) വീടിന് സമീപം തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കവെ കാറിടിച്ച് 25 കാരിക്ക് ഗുരുതരമായി പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ തേജശ്വിത എന്ന യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി തേജശ്വിതയും മാതാവ് മഞ്ജീദര്‍ കൗറും തെരുവുനായ്ക്കള്‍ക്ക് നടപാതയില്‍ ഭക്ഷണം നല്‍കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.
യുവതി സംസാരിച്ചുവെന്നും സുഖമായിരിക്കുന്നുവെന്നും കുടുംബം പറഞ്ഞു. മകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടിട്ടും ആരം സഹായത്തിനെത്തിയില്ലെന്ന് അമ്മ ആരോപിച്ചു. ഒടുവില്‍ വീട്ടിലേക്കും പൊലീസ് കണ്ട്രോള് റൂമിലേക്കും വിളിച്ച് സഹായമഭ്യര്‍ഥിക്കുകയായിരുന്നു.
ആര്‍കിടെക്ചറില്‍ ബിരുദം പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് തേജശ്വിതക്ക് അപകടമുണ്ടായതെന്ന് അച്ഛന് ഓജസ്വി കൗശല്‍ പറഞ്ഞു. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്കാന് അവള് ദിവസവും അമ്മയോടൊപ്പം പോകാറുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ തേജശ്വിത നായയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കാണാം. ഇതിനിടെ യൂടേണ്‍ എടുത്തെത്തിയ മഹീന്ദ്ര ഥാര്‍ എസ്യുവി യുവതിയെ ഇടിക്കുന്നതും യുവതി വീണ് വേദനകൊണ്ട് പുളയുന്നതും കാണാം.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. വാഹനത്തിനും ഡ്രൈവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: News,National,Accident,Road,Treatment,Injured,Case,Police,Local-News,Food,Stray-Dog,Dog,Vehicles,CCTV, Chandigarh Woman Hit By Car While Feeding Stray Dog
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

