SWISS-TOWER 24/07/2023

Chandigarh Mayor | ചണ്ഡീഗഡിൽ കളി വീണ്ടും മാറി! ബിജെപിക്ക് വൻ തിരിച്ചടി; മേയർ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ അസാധുവാക്കിയ 8 വോട്ടുകളും സാധുവാണെന്ന് സുപ്രീം കോടതി; 3 പേർ മറുകണ്ടം ചാടിയിട്ടും ആം ആദ്മി പാർട്ടി - കോൺഗ്രസ് സ്ഥാനാർഥി ജയിക്കാൻ വഴി തെളിഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ അസാധുവാക്കിയ എട്ട് വോട്ടുകളും സാധുവാണെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. വിവാദത്തിൽ റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹിനെ കോടതി ശാസിച്ചു. എട്ട് അസാധുവായ വോട്ടുകൾ പരിശോധിച്ച കോടതി അവ സാധുവായ വോട്ടുകളായി കണക്കാക്കുമെന്നും അതിൻ്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കാനും നിർദേശിച്ചു. മേയർ തിരഞ്ഞെടുപ്പ് വീണ്ടും നടത്തില്ലെന്നും കോടതി വ്യക്തമാക്കി.

Chandigarh Mayor | ചണ്ഡീഗഡിൽ കളി വീണ്ടും മാറി! ബിജെപിക്ക് വൻ തിരിച്ചടി; മേയർ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ അസാധുവാക്കിയ 8 വോട്ടുകളും സാധുവാണെന്ന് സുപ്രീം കോടതി; 3 പേർ മറുകണ്ടം ചാടിയിട്ടും ആം ആദ്മി പാർട്ടി - കോൺഗ്രസ് സ്ഥാനാർഥി ജയിക്കാൻ വഴി തെളിഞ്ഞു

സുപ്രിം കോടതി വിധിയോടെ ആം ആദ്മി പാർട്ടിക്ക് ചണ്ഡീഗഢ് മേയറാകാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. ഈ വോട്ടുകൾ വീണ്ടും എണ്ണിക്കഴിഞ്ഞാൽ മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസ് സഖ്യവും വ്യക്തമായ വിജയം നേടും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.

കേസ് ഇങ്ങനെ

ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ കൗൺസിലർമാരുണ്ടായിട്ടും ആം ആദ്മി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട 'ഇന്ത്യ' സഖ്യത്തിന് പരാജയം നേരിടേണ്ടി വന്നതാണ് കേസ് സുപ്രീം കോടതിയിലെത്താൻ കാരണമായത്. കോർപ്പറേഷനിൽ ആകെ 35 സീറ്റുകളാണുള്ളത്. ഇതിൽ ബിജെപിക്ക് 14 ഉം അകാലിദളിന് ഒരു കൗൺസിലറുമുണ്ട്. ഇതിന് പുറമെ ചണ്ഡീഗഢിലെ എംപിക്കും ഈ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. ബിജെപിയുടെ കിരൺ ഖേറാണ് ഈ എംപി. ബിജെപിയുടെ 14 കൗൺസിലർമാരും ഒരു എംപിയും ശിരോമണി അകാലിദളിൻ്റെ ഒരു കൗൺസിലറും ചേർന്ന് 16 ആണ് എൻഡിഎയുടെ അംഗബലം.

മറുവശത്ത് ആം ആദ്മി പാർട്ടിക്ക് 13 കൗൺസിലർമാരും കോൺഗ്രസിന് ഏഴ് കൗൺസിലർമാരുമാണ് ഉണ്ടായിരുന്നത്. അതായത് ഇന്ത്യാ സഖ്യത്തിന് ആകെ 20 കൗൺസിലർമാരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ എട്ട് വോട്ടുകൾ അസാധുവായതായി പ്രിസൈഡിംഗ് ഓഫീസർ പ്രഖ്യാപിക്കുകയാണുണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരുടെ വോട്ടുകളെല്ലാം സാധുവായതോടെ മനോജ് സോങ്കര്‍ വിജയിച്ചു. ബിജെപി ന്യൂനപക്ഷ സെല്‍ അംഗമായ പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹ് മനപ്പൂര്‍വം എട്ട് വോട്ടുകള്‍ അസാധുവാക്കിയെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം.

ബാലറ്റ് പേപ്പറുകളിൽ പ്രിസൈഡിംഗ് ഓഫീസർ കൃത്രിമം കാട്ടിയെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ബിജെപിയുടെ മനോജ് കുമാര്‍ സോങ്കറിനെ മേയറായി തിരഞ്ഞെടുത്തിനെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം സമര്‍പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് രീതിയിൽ സുപ്രീം കോടതി രൂക്ഷ വിമർശനമുയർത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ചില നടപടികള്‍ ജനാധിപത്യത്തെ പരിഹസിക്കുകയും കശാപ്പ് ചെയ്യുകയുമാണെനന്നായിരുന്നു കോടതി നിരീക്ഷണം.

മറുകണ്ടം ചാടി 3 ആം ആദ്മി കൗൺസിലർമാർ

കേസിൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അപ്രതീക്ഷിതമായി ബിജെപി നേതാവ് മനോജ് സോങ്കർ മേയർ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. ആം ആദ്മി പാർട്ടിക്കും തിരിച്ചടി നൽകി പാർട്ടിയുടെ മൂന്ന് കൗൺസിലർമാർ ബിജെപിയിൽ ചേരുകയുണ്ടായി. ഇതോടെ കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാരുടെ എണ്ണം 17 ആയി ഉയർന്നതോടെ മേയർ പദവി ബിജെപിക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. മേയർ സ്ഥാനത്തേക്ക് ബിജെപി വീണ്ടും വിജയിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം രാത്രി വരെ രാഷ്ട്രീയ വൃത്തങ്ങളിൽ സംസാരം. എന്നാൽ സുപ്രീം കോടതി വിധി കളി മാറ്റിയിരിക്കുകയാണ് ഇപ്പോൾ.

Keywords: News, National, Chandigarh, BJP, I.N.D.I.A, Supreme Court, Politics, Election, Case, Supreme Court, Chandigarh mayoral polls: Supreme Court observes eight ‘defaced’ votes valid, to be recounted.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia