Arrested തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതിക്ക് കാറിടിച്ച് പരുക്കേറ്റ കേസ്; മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചണ്ഡീഗഢ്: (www.kvartha.com) തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതിയെ കാറിടിച്ചു വീഴ്ത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുന്‍ സൈനിക ഉദ്യോഗസ്ഥനായ മേജര്‍ സന്ദീപ് സാഹിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറും പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 
Aster mims 04/11/2022

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിനും പരുക്കേല്‍പ്പിച്ചതിനും ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ 279, 337 വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

Arrested  തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതിക്ക് കാറിടിച്ച് പരുക്കേറ്റ കേസ്; മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തേജസ്വിതയും അമ്മ മഞ്ജീദര്‍ സിങ്ങും റോഡരികില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടിരിക്കെയായിരുന്നു. അപ്രതീക്ഷിത അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ തേജസ്വിതയെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ തേജസ്വിത നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Keywords:  News,National,India,Stray-Dog,Accident,Woman,Injured,Treatment, Case,Accused,Arrest,Trending, Chandigarh hit-&-run case: Retired Major held for running over girl feeding dogs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia