Silent Heart Attack | പാര്‍കില്‍ കളിച്ചുകൊണ്ടിരിക്കെ, തെരുവുനായ കടിച്ച 10 വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 


ചണ്ഡീഗഢ്: (KVARTHA) പാര്‍കില്‍ കളിച്ചുകൊണ്ടിരിക്കെ, തെരുവുനായ കടിച്ച 10 വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നായയുടെ ആക്രമണത്തില്‍ ഭയന്നു പോയ പെണ്‍കുട്ടിക്ക് സൈലന്റ് അറ്റാക് സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ജസ്മീത് എന്നാണ് കുട്ടിയുടെ പേര്. വതിക പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു.

Silent Heart Attack | പാര്‍കില്‍ കളിച്ചുകൊണ്ടിരിക്കെ, തെരുവുനായ കടിച്ച 10 വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മാനി മജ്‌റ പ്രദേശത്തെ പാര്‍കില്‍ കളിച്ചുകൊണ്ടിരിക്കെ ഡിസംബര്‍ 16ന് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നത്. കുട്ടിയുടെ വീടിനു സമീപത്താണ് പാര്‍ക്. ഉടന്‍ തന്നെ കുട്ടിയെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായ കുരച്ചു കൊണ്ട് തന്റെ നേര്‍ക്കടുക്കുന്നത് കണ്ട് കുട്ടി പേടിച്ചുപോയി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സ്‌കൂളില്‍ നിന്ന് വന്നശേഷം കുട്ടി പാര്‍കില്‍ കളിക്കാന്‍ പോയതാണെന്ന് ജസ്മീതിന്റെ കുടുംബം അറിയിച്ചു. കളിച്ചുകൊണ്ടിരിക്കെ തെരുവുനായ അവളുടെ നേരെ ചാടി വന്ന് കാലില്‍ പിടികൂടി. ഇതോടെ ഭയന്നുപോയ പെണ്‍കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഈ പ്രദേശത്ത് തെരുവുനായ ശല്യം വര്‍ധിക്കുകയാണെന്ന് കാണിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ കണ്ണടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Keywords:  Chandigarh Dog Attack: 10-Year-Old Girl Dies Of Silent Heart Attack After Being Chased By Stray Canines In Mani Majra, Chandigarh, News, Girl, Died, Heart Attack, Hospital, Family, Dog Attack, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia