Oommen Chandy | 'ആശുപത്രിയില്‍ നിന്നൊരിടവേള'; മുറിയിലിരുന്ന് പത്രം വായിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് മകന്‍ ചാണ്ടി ഉമ്മന്‍
Feb 17, 2023, 14:27 IST
ബെംഗ്ലൂര്‍: (www.kavrtha.com) ബെംഗ്ലൂറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതിയ ചിത്രം ഫേസ് ബുകില്‍ പങ്കുവച്ചിരിക്കയാണ് മകന്‍ ചാണ്ടി ഉമ്മന്‍. 'ആശുപത്രിയില്‍ നിന്നൊരിടവേള' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തില്‍ ഉമ്മന്‍ചാണ്ടി നല്ല ഉന്‍മേഷവാനായി കാണപ്പെട്ടു.
ഫെബ്രുവരി 12നാണ് തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ ബെംഗ്ലൂറിലേക്ക് കൊണ്ടുപോയത്. ഇതിനായി എ ഐ സി സി പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമായിരുന്നു ഉമ്മന്‍ ചാണ്ടിയെ ബെംഗ്ലൂറിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഫിസിയോ തെറാപിയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പതിനഞ്ച് ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതി വിലയിരുത്തിയാകും തുടര്‍ചികിത്സ നിശ്ചയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
ഉമ്മന്‍ ചാണ്ടി മുറിയിലിരുന്ന് പത്രം വായിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. സാധാരണയായി ഇടാറുള്ള ഖദര്‍ ഷര്‍ടും മുണ്ടും തന്നെയാണ് അദ്ദേഹത്തിന്റെ വേഷം. ക്ഷീണിതനായിരുന്ന ഉമ്മന്‍ചാണ്ടിയില്‍ നിന്നും വ്യത്യസ്തനായി നല്ല പ്രസരിപ്പോടുകൂടിയിരിക്കുന്നത് കാണാം.
ഫെബ്രുവരി 12നാണ് തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ ബെംഗ്ലൂറിലേക്ക് കൊണ്ടുപോയത്. ഇതിനായി എ ഐ സി സി പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമായിരുന്നു ഉമ്മന്‍ ചാണ്ടിയെ ബെംഗ്ലൂറിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഫിസിയോ തെറാപിയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പതിനഞ്ച് ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതി വിലയിരുത്തിയാകും തുടര്‍ചികിത്സ നിശ്ചയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
Keywords: Chandi Oommen shared new picture of Oommen Chandy sitting in room reading a newspaper, Bangalore, News, Facebook Post, Oommen Chandy, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.