HC Verdict | ആര്യസമാജം സൊസൈറ്റികൾ നൽകുന്ന സർടിഫികറ്റുകൾ വിവാഹത്തിന്റെ നിയമസാധുത തെളിയിക്കുന്നില്ലെന്ന് ഹൈകോടതി; 'വിവാഹം രജിസ്റ്റർ ചെയ്യണം'

 


ADVERTISEMENT

പ്രയാഗരാജ്: (www.kvartha.com) ആര്യസമാജം സൊസൈറ്റി നൽകുന്ന സർടിഫികറ്റുകൾ വിവാഹത്തിന്റെ സാധുത തെളിയിക്കുന്നില്ലെന്ന് അലഹബാദ് ഹൈകോടതി നിരീക്ഷിച്ചു. വിവാഹം രജിസ്റ്റർ ചെയ്യണമെന്നും എങ്കിൽ മാത്രമേ അത് സാധുവായി കണക്കാക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഭോല സിംഗ് എന്നയാൾ സമർപിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൗരഭ് ശ്യാം ഷംശേരി ഈ നിരീക്ഷണം നടത്തിയത്.                   
                   
HC Verdict | ആര്യസമാജം സൊസൈറ്റികൾ നൽകുന്ന സർടിഫികറ്റുകൾ വിവാഹത്തിന്റെ നിയമസാധുത തെളിയിക്കുന്നില്ലെന്ന് ഹൈകോടതി; 'വിവാഹം രജിസ്റ്റർ ചെയ്യണം'

നിയമപരമായി വിവാഹിതനാണെന്ന് തെളിയിക്കാൻ ഗാസിയാബാദിലെ ആര്യസമാജം മന്ദിർ നൽകിയ സർടിഫികറ്റ് ഭോല സിംഗിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസ് സൗരഭ് ശ്യാം ഷംശേരി, വിവിധ ആര്യസമാജ സമിതികൾ നൽകിയ വിവാഹ സർടിഫികറ്റുകളാൽ കോടതി നിറയുകയാണെന്ന് നിരീക്ഷിച്ചു. ഈ കോടതിയിലും മറ്റ് ഹൈകോടതികളിലും വ്യത്യസ്ത നടപടികളിൽ ഇവ ഗൗരവമായി ചോദ്യം ചെയ്യപ്പെട്ടതാണ്. രേഖകളുടെ ആധികാരികത പോലും പരിഗണിക്കാതെ വിവാഹങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രസ്തുത സ്ഥാപനം അവരുടെ വിശ്വാസങ്ങളെ ദുരുപയോഗം ചെയ്തുവെന്നും കോടതി പറഞ്ഞു.

വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ ഈ സർടിഫികറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം ഇരുകൂട്ടരും വിവാഹിതരായെന്ന് കരുതാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണിൽ ആര്യ സമാജമല്ല, സർകാരാണ് വിവാഹ സർടിഫിക്കറ്റ് നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടി പീഡനക്കേസ് പ്രതിയുടെ ജാമ്യഹരജി സുപ്രിംകോടതി തള്ളിയിരുന്നു. ആര്യ സമാജത്തിന്റെ ക്ഷേത്രത്തിൽ പ്രതിയും ഇരയും വിവാഹം ചെയ്തതായും പെൺകുട്ടിക്ക് പ്രായ പൂർത്തിയായതായും കാണിച്ചുള്ള സർടിഫികറ്റ് കോടതി അന്ന് സ്വീകരിച്ചില്ല.

Keywords: Certificates issued by Arya Samaj Societies do not prove legality of marriage: Allahabad HC, National, News, Top-Headlines,High Court, Verdict, Marriage, Certificate.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia