ഇനി മുതല്‍ ലോക്ക്ഡൗണില്ല; കോവിഡിനോട് പൊരുതാന്‍ പുതിയ രീതിയുമായി പ്രധാന മന്ത്രി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 15.06.2020) കോവിഡിനോട് പൊരുതാന്‍ ഇനി മുതല്‍ ലോക്ക്ഡൗണ്‍ എന്ന നയം വേണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പകരം പുതിയ രീതികള്‍ സ്വീകരിക്കാനാണ് പദ്ധതി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി കോവിഡിനോട് പൊരുതാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇനി മുതല്‍ ലോക്ക്ഡൗണില്ല; കോവിഡിനോട് പൊരുതാന്‍ പുതിയ രീതിയുമായി പ്രധാന മന്ത്രി

കണ്ടെയ്ന്‍മെന്റ് സോണുകളിലെ താമസക്കാരെ കര്‍ശനമായി നിരീക്ഷിക്കും. മാത്രമല്ല ഇവര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും മാസ്‌ക് ധരിക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തും. ജൂണ്‍ അവസാനത്തോടെ കോവിഡ് ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കും എന്നിവയാണ് പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിമാരുമായി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിങ് നടത്താനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.

Keywords:  National, News, Lockdown, Prime Minister, Narendra Modi, COVID-19, Corona, Chief Minister, Conference, Virus, Diseased, Centre unlikely to impose lockdown; PM may advise CMs not to lower guard.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia