Appeal | ഇഡി അറസ്റ്റ് ചെയ്യുന്ന വ്യക്തികള്‍ക്ക് അറസ്റ്റിനുള്ള കാരണം രേഖാമൂലം വ്യക്തമാക്കിക്കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ അപീലുമായി കേന്ദ്രസര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി:(KVARTHA) ഇഡി അറസ്റ്റ് ചെയ്യുന്ന വ്യക്തികള്‍ക്ക് അറസ്റ്റിനുള്ള കാരണം രേഖാമൂലം വ്യക്തമാക്കിക്കൊടുക്കണമെന്ന ഉത്തരവിനെതിരെ അപീലുമായി കേന്ദ്രസര്‍കാര്‍. ഒക്ടോബര്‍ നാലിലെ സുപ്രീംകോടതി വിധിക്കെതിരെയാണ് റിവ്യൂ ഹര്‍ജി നല്‍കാനുള്ള കേന്ദ്രത്തിന്റെ നീക്കം നടക്കുന്നത്. വ്യക്തികള്‍ക്ക് അറസ്റ്റിനുള്ള കാരണം അറസ്റ്റിന്റെ സമയത്ത് തന്നെ രേഖാമൂലം വ്യക്തമാക്കിക്കൊടുക്കണമെന്ന് ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

Appeal | ഇഡി അറസ്റ്റ് ചെയ്യുന്ന വ്യക്തികള്‍ക്ക് അറസ്റ്റിനുള്ള കാരണം രേഖാമൂലം വ്യക്തമാക്കിക്കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ അപീലുമായി കേന്ദ്രസര്‍കാര്‍

റിയല്‍ എസ്റ്റേറ്റ് ഗ്രൂപായ എം ത്രീ എമിന്റെ ഉടമകളായ പങ്കജ് ബന്‍സാലിനെയും ബസന്ത് ബന്‍സാലിനെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തതിനെതിരായ ഹരജിയിലായിരുന്നു കോടതിയുടെ വിധി. ഇരുവരുടെയും അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി എത്രയും വേഗം ഇരുവരെയും മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. കൂടാതെ ഇഡിയുടെ പ്രവര്‍ത്തനം സുതാര്യവും സംശുദ്ധവുമാകണമെന്നും പ്രതികാരബുദ്ധിയോടെയാവരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് കേന്ദ്രം അപീലിനൊരുങ്ങുന്നത്.

ന്യൂസ് ക്ലിക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെയും എച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്ത കേസിലെ ഹര്‍ജി ഡെല്‍ഹി ഹൈകോടതിയില്‍ പരിഗണിക്കവെ, സുപ്രീംകോടതിയുടെ ഈ വിധി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് കാരണം രേഖാമൂലം വ്യക്തമാക്കിയിരുന്നില്ലെന്നാണ് ഇരുവരും കോടതിയില്‍ വാദിച്ചത്.

എന്നാല്‍, പുരകായസ്തയെയും അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത് ഒക്ടോബര്‍ മൂന്നിനാണെന്നും സുപ്രീംകോടതിയുടെ വിധിയുണ്ടായത് ഒക്ടോബര്‍ നാലിനാണെന്നും അതിനാല്‍ വിധി ബാധകമാവില്ലെന്നുമായിരുന്നു ഡെല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്തയുടെ വാദം.

Keywords:  Centre To File Review Against Supreme Court's Judgment Directing ED To Inform Grounds Of Arrest In Writing, New Delhi, News, Politics, Supreme Court, Appeal, ED Arrest, Lawyers, Judgment, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia