SWISS-TOWER 24/07/2023

Shashi Tharoor | വാർത്താ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കാൻ കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് ശശി തരൂർ; 'ഇന്ത്യയിലെ മാധ്യമങ്ങൾക്ക് വസ്തുതകളോട് നിസംഗത, ഭാര്യയുടെ മരണത്തിന് പിന്നാലെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുണ്ടായി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) രാജ്യത്ത് ഉത്തരവാദിത്തമുള്ളതും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനവും ഉറപ്പാക്കാൻ രാഷ്ട്രീയ അല്ലെങ്കിൽ ബിസിനസ് സ്ഥാപനത്തിന് വാർത്താ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവരണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തിയുടെ കാര്യത്തിൽ നിയന്ത്രണങ്ങളില്ലാത്ത ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെ ശശി തരൂർ പറഞ്ഞു.
  
Shashi Tharoor | വാർത്താ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കാൻ കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് ശശി തരൂർ; 'ഇന്ത്യയിലെ മാധ്യമങ്ങൾക്ക് വസ്തുതകളോട് നിസംഗത, ഭാര്യയുടെ മരണത്തിന് പിന്നാലെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുണ്ടായി'

ഒരു ബിസിനസ് അല്ലെങ്കിൽ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒന്നിലധികം വാർത്താ സ്ഥാപനങ്ങളുടെ നിയന്ത്രണം പരിമിതപ്പെടുത്തുന്ന നിയമങ്ങളും ചട്ടങ്ങളും സർക്കാർ നടപ്പിലാക്കണം, അതുവഴി രാജ്യത്ത് ശക്തവും സ്വതന്ത്രവുമായ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇന്ത്യയിലെ മാധ്യമങ്ങൾക്ക് വസ്തുതകളോട് നിസംഗ മനോഭാവമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെറ്റായ വാർത്താകേന്ദ്രങ്ങളെ ആശ്രയിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുന്ന മാധ്യമസംസ്‌കാരം കൂടി വരികയാണ്. പ്രമുഖരുടെ മരണങ്ങളുണ്ടായാൽ അതു കൊലപാതകമോ ആത്മഹത്യയോ ആകാമെന്നതിനെ ചുറ്റിപ്പറ്റി കഴിയുകയാണ് മാധ്യമങ്ങൾ. തന്റെ ഭാര്യയുടെ മരണത്തിനു പിന്നാലെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പലപ്പോഴും ഉന്നയിക്കപ്പെട്ടത്. വാർത്തകൾ സെൻസേഷണലാക്കാനുള്ള പ്രവണത കൂടിവരുന്നുണ്ട്.

ഇന്ത്യൻ മാധ്യമരംഗത്തെ പ്രവണതകൾ തീർത്തും നിരാശജനകമാണ്. പലപ്പോഴും മാധ്യമങ്ങളിൽ വരുന്നത് റിപ്പോർട്ടുകളല്ല, അഭിപ്രായങ്ങളാണ്. റിപ്പോർട്ടുകൾ എപ്പോഴും സത്യസന്ധമാവണം. സ്വതന്ത്ര മാധ്യമങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ജീവവായുവാണെന്നും അതിനാൽ മാധ്യമങ്ങളും സ്വയം പരിഷ്കരിക്കേണ്ടതുണ്ടെന്നും തരൂർ ചൂണ്ടിക്കാട്ടി.

Keywords: News, News-Malayalam-News, Kerala, Kerala-News, National, Centre should introduce laws to regulate ownership of news organisations: Congress MP Shashi Tharoor.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia