വിനോദ സഞ്ചാര മേഖല തുറന്ന് കൊടുക്കുന്നതിന് മുന്‍ഗണന നൽകുമെന്ന് കേന്ദ്രം; വാക്സിനേഷന്‍ വേഗത്തിലാക്കുമെന്നറിയിച്ച് പ്രധാനമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 18.09.2021) കോവിഡിന്റെ സാഹചര്യത്തില്‍ അടച്ചിട്ട വിനോദ സഞ്ചാര മേഖല തുറന്ന് കൊടുക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നറിയിച്ച് കേന്ദ്രം. ഇതിനായി ടൂറിസം മേഖലയിലെ വാക്സിനേഷന്‍ ക്യാംപയിൻ വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

വിനോദ സഞ്ചാരമേഖല കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ക്യാംപയിനുകള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലാക്കിയ ടൂറിസം മേഖല തുറന്ന് പ്രവര്‍ത്തിക്കേണ്ടത് ഏറെ പ്രധാന്യത്തോടെയാണ് സര്‍കാര്‍ കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വിനോദ സഞ്ചാര മേഖല തുറന്ന് കൊടുക്കുന്നതിന് മുന്‍ഗണന നൽകുമെന്ന് കേന്ദ്രം; വാക്സിനേഷന്‍ വേഗത്തിലാക്കുമെന്നറിയിച്ച് പ്രധാനമന്ത്രി

പല പ്രദേശങ്ങളിലും ഒന്നാം ഡോസ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഗോവയും ഹിമാചല്‍ പ്രദേശവുമെല്ലാം അതിന് ഉദാഹരണമാണ്. ഉത്തരാഖണ്ഡിലും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും നരേന്ദ്രമോദി അറിയിച്ചു.

വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശങ്ങളില്‍ യാതൊരു ബുദ്ധിമുട്ടില്ലാതെ പ്രവേശിക്കാന്‍ സാധിക്കും. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്നാണ് റിപോര്‍ട്.

Keywords:  News, New Delhi, National, India, Narendra Modi, Prime Minister, Central Government, Travel & Tourism, Vaccine, COVID-19, Corona, Centre has given priority to states with tourism sector in its vaccination campaign, says PM Modi.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia