കാശ്മീര്‍ പ്രളയബാധിതര്‍ക്കായി കേന്ദ്രഗവണ്‍മെന്റിന്റെ 1100 കോടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി:  (www.kvartha.com 31/01/2015)  കാശ്മീരിലെ പ്രളയബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയില്‍ നിന്ന് 1100 കോടി രൂപ അനുവദിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇതിനുപുറമേ 20 കോടി രൂപ സംസ്ഥാനത്തിന്റെ കുടിവെള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചതായും വെള്ളിയാഴ്ച അധികൃതര്‍ അറിയിച്ചു.

കാശ്മീര്‍ പ്രളയബാധിതര്‍ക്കായി കേന്ദ്രഗവണ്‍മെന്റിന്റെ 1100 കോടി
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കാശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോഹ്രയും തമ്മിലുണ്ടായ കൂടികാഴ്ചയിലാണ് ഇതു സംബന്ധിച്ച നിര്‍ണായകതീരുമാനങ്ങളുണ്ടായത്. അനുവദിച്ച തുകകളുടെ കാര്യക്ഷമമായ ഉപയോഗത്തിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു

മുന്‍പ് നരേന്ദ്രമോഡി ദുരിതാശ്വാസനിധിയില്‍ നിന്ന് സംസ്ഥാനത്തിന് അനുവദിച്ച തുകയുടെ ഉപയോഗത്തിന്റെ അവലോകനവും വെള്ളിയാഴ്ച നടന്ന യോഗത്തിലുണ്ടായി. കൂടാതെ അതിര്‍ത്തി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ വച്ച് ചര്‍ച്ച ചെയ്തു

Also Read: 
ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി സുമേഷിനെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഡി.സി.സി. നേതാവ്

Keywords:  Kashmir, Flood, New Delhi, Central Government, Narendra Modi, Border, Discuss, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script